വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു





ഇരിട്ടി: ജബ്ബാർക്കടവിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചാക്കാട് സ്വദേശി പുതിയപുരയിൽ ഷുഹൈൽ (28) ആണ് മരിച്ചത്. ചാക്കാട് സ്വദേശി ഓട്ടോ ഡ്രൈവർ ഷുഹൈബ്, കല്ലുമുട്ടി സ്വദ്ദേശി റജീസ് എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഞായറാഴ്ച രാത്രി 8.30തോടെ ഇരിട്ടി പേരാവൂർ റോഡിൽ ജബ്ബാർ കടവിന് സമീപമായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും ഹാജിറോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും പേരാവൂർ ഭാഗത്തു നിന്നും വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരേതനായ മൊയ്തീൻകുട്ടി-സക്കീന ദമ്പതികളുടെ മകനാണ്. ഷുഹൈബ്, ജുനൈദ്, ഷബാന, സഫ്ന എന്നിവർ സഹോദരങ്ങളാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??