അഭിമാന വിജയം കരസ്ഥമാക്കി മേഘ ഉണ്ണിക്കൃഷ്ണന



പ്ലസ്ടു പരീക്ഷയില്‍ 1200 മാര്‍ക്ക് കരസ്ഥമാക്കി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മേഘ ഉണ്ണിക്കൃഷ്ണന്‍. മയ്യില്‍ IMNSGHS സ്കൂളിൽ നിന്നും സയന്‍സ് ഗ്രൂപ്പിലാണ് മേഘ ഉണ്ണിക്കൃഷ്ണന്‍ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.


ദുബായില്‍ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്റെയും ഇരിക്കൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ യു.ഡി ക്ലാര്‍ക്ക് സന്ധ്യയുടെയും മൂത്തമകളായ മേഘ എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ഡോക്ടർ ആകാനാണ് ആഗ്രഹമെന്ന് മേഘ പറഞ്ഞു. മയ്യില്‍ ആറാം മൈലിലെ ഉഷസില്‍ മേഘയെ അഭിനന്ദിക്കാന്‍ ഒട്ടേറെ പേരാണ് എത്തിച്ചേരുന്നത്.


         

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.