നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികയായി; സ്‌ട്രോ അടക്കമുള്ളവ നിരോധിക്കും




ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്നവയുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചെവിത്തോണ്ടികള്‍, സ്ട്രോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഈ മാസം 30ന് ശേഷം നിരോധിക്കും.


മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര മലിനീകരണ ബോര്‍ഡാണ് പട്ടിക തയ്യാറാക്കിയത്. നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.


ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ വില്‍ക്കുന്നവര്‍, ഇ- കോമേഴ്സ് കമ്പനികള്‍, പ്ലാസ്റ്റിക് അസംസ്‌കൃത വസ്തു നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.


*നിരോധിക്കപ്പെടുന്ന ഉത്പന്നങ്ങള്‍:*


🔸 ബലൂണ്‍, ചെവിത്തോണ്ടി, മിഠായി, ഐസ്‌ക്രീമുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയില്‍ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല.


🔸 ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍, സ്‌ട്രോ, ട്രേകള്‍.


🔸 സിഗരറ്റുകൂടുകള്‍, വിവിധ തരത്തിലുള്ള കാര്‍ഡുകള്‍, മിഠായി ബോക്‌സ് തുടങ്ങിയവ പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് കവറുകള്‍.


🔸 100 മൈക്രോണില്‍ താഴെയുള്ള പി.വി.സി അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാനറുകള്‍.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.