Posts

Showing posts from July, 2024

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; ദുരന്തമുഖത്ത് കളക്ടറും കുടുങ്ങി, രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിച്ചു

Image
  കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.  വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി തണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകൾ ഭാഗികമായി തകർന്നു.

രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി.

Image
  രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി. പഴയങ്ങാടി: കൗമാരക്കാരിയായ പെണ്‍കുട്ടി സഹപാഠിയോടൊപ്പം ഒളിച്ചോടിയതായി പരാതി. വെങ്ങര ചെമ്പല്ലിക്കുണ്ടിലെ ആരൂഡില്‍ വീട്ടില്‍ മഹേഷ്-ഷൈനി ദമ്പതികളുടെ മകള്‍ എ.രേവതി(19) നെ 30 ന് വൈകുന്നേരം 3.30 നും 3.45 നും ഇടയില്‍ കാണാതായതായി മാതാവ് ഷൈനിയാണ് പോലീസില്‍ പരാതി നല്‍കിയത്. കൂടെ പഠിക്കുന്ന ചെറുകുന്ന് പുന്നച്ചേരിയിലെ സന്ദീപിന്റെ കൂടെ പോയതായാണ് പരാതിയില്‍ പറയുന്നത്. പഴയങ്ങാടി പോലീസ് കേസെടുത്തു.

പാപ്പിനിശ്ശേരി : രണ്ട് വയസുള്ള കുട്ടി മരണപ്പെട്ടു.

Image
  പാപ്പിനിശ്ശേരി : സയ്യിദ് യാസീൻ തങ്ങളുടെ രണ്ട് വയസുള്ള കുട്ടി സയ്യിദ് ഹാമിദ് കോയ്യമ്മ മരണപ്പെട്ടു. പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം :വളപട്ടണം കക്കുളങ്ങര പള്ളി കബർ സ്ഥാനിൽ  ഉമ്മ : സഹോദരങ്ങൾ

കണ്ണൂർ : അബ്കാരി കേസില്‍ റിമാന്‍ഡിലായ യുവാവ് മരിച്ചു.

Image
  പരിയാരം: അബ്കാരി കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ചികില്‍സയിലിരിക്കെ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. പയ്യാവൂര്‍ വഞ്ചിയത്തെ കൊച്ചുവീട്ടില്‍ കോശിയുടെ മകന്‍ ബിനോയ്(47) ആണ് ഇന്നലെ രാത്രി 11 മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു. ബിനോയ് അവിവാഹിതനാണ്.

ചപ്പാരപ്പടവ് മടക്കാട് കെട്ടിടത്തിന്റെ സൺഷൈഡ് തകർന്നു വീണ് യുവതിക്ക് പരിക്ക്

Image
  ചപ്പാരപ്പടവ് മടക്കാട് കെട്ടിടത്തിന്റെ സൺഷൈഡ് തകർന്നു വീണ് യുവതിക്ക് പരിക്ക് ചുണ്ടക്കുന്ന് സ്വദേശിനി ബിന്ദു രാഘവനാണ് പരിക്കേറ്റത് ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഷിനിയെ വെടിവച്ച ഡോ ദീപ്തിമോള്‍ ജോസ് ചില്ലറക്കാരിയല്ല; പ്രണയപ്പക തീര്‍ക്കാന്‍ മാസങ്ങളുടെ ആസൂത്രണം

Image
  ഷിനിയെ വെടിവച്ച ഡോ ദീപ്തിമോള്‍ ജോസ് ചില്ലറക്കാരിയല്ല; പ്രണയപ്പക തീര്‍ക്കാന്‍ മാസങ്ങളുടെ ആസൂത്രണം വഞ്ചിയൂരില്‍ വീട്ടില്‍ കയറി വെടിവച്ച ഡോക്ടര്‍ ദീപ്തിമോള്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തത് ഡ്യൂട്ടിക്കിടെ. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറായിരുന്നു ദീപ്തി. കൃത്യമായ തെളിവുകള്‍ ലഭിച്ച ശേഷമായിരുന്നു പോലീസ് ഈ നടപടിയിലേക്ക് കടന്നത്. ഉച്ചക്ക് 12 മണിയോടെ ആശുപത്രിയിലെത്തിയ സംഘം ഡോക്ടറെ അതിവേഗത്തില്‍ അറസ്റ്റ് ചെയ്ത് മടങ്ങുകയായിരുന്നു. ദീപ്തിയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയിലെ ഡോക്ടറാണ്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഡോ: ദീപ്തി എല്ലാം നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രണയവും പകയും ആസൂത്രണവുമെല്ലാം പ്രതി വ്യക്തമാക്കിയത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്ബോഴായിരുന്നു ദീപ്തിയുമായി അടുത്തത്. എന്നാല്‍ ഇവിടെ നിന്നും ജോലി മാലദ്വീപിലേക്ക് മാറിയതോടെ ഈ ബന്ധത്തില്‍ നിന്ന് അകന്നു. ഇതിലെ പകയാണ് വെടിവയ്‌പ്പ് വരെ എത്തിച്ചത്. വെടിവയ്‌പ്പുണ്ടായ ആദ്യ ദിവസം തന്നെ വ്യക്തിപരമായ പ്രശ്‌നമാണ്

വയനാട് : മുപ്പതിലധികം മൃതദേഹങ്ങള്‍ ഒരുമിച്ച് മറവ് ചെയ്യുന്നു; സങ്കടക്കടലായി മേപ്പാടി കബര്‍സ്ഥാന്‍

Image
ഇന്നലെവരെ പല വീടുകളില്‍ അന്തിയുറങ്ങിയിരുന്ന മുപ്പധിലധികം മനുഷ്യര്‍ ഒരുമിച്ച് ഒരിടത്തേയ്ക്ക് അന്ത്യയാത്രയ്ക്കായി പോകുന്ന മനസു മരവിപ്പിക്കുന്ന കാഴ്ചയാണ് വയനാട്ടില്‍.മേപ്പാടി ജുമാമസ്ജിദിലെ കബര്‍സ്ഥാനിലാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവുചെയ്യുന്നത്. 167പേരുടെ മൃതദേഹങ്ങള്‍ ആണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ മുപ്പതോളം പേരുടെ ചേതനയറ്റ ശരീരങ്ങളാണ് നാടിനോട് വിടപറയുന്നത്. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി അല്‍സമയത്തിനകം മ‍ൃതദേഹങ്ങള്‍ മറവുചെയ്യും. ഇന്നലെ വൈകിട്ടോടെയാണ് എല്ലാവരേയും തിരിച്ചറിഞ്ഞത്. ചേതനയറ്റ പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നത് പോലും അതീവ ദുഷ്ക്കരമായിരുന്നു. അത്രയധികം ദുരന്തത്തിന്‍റെ ആഘാതം അവരുടെ ശരീരങ്ങളില്‍ ക്ഷതമേല്‍പ്പിച്ചിരുന്നു മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാൻ, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബർസ്ഥാൻ, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ർ സ്ഥാൻ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രണ്ടര മണിക്കൂറിനകം മേപ്പാടിയിൽ എത്തിക്കും. ആദ്യ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷനേടി മറ്റൊരിടത്തേക്ക് ഓടിക്കയറിയവരാണ് പിന്നീടുണ്ടായ ഉരുള്‍പൊട്ടലില്‍ പ

വളപട്ടണം : കാലവർഷക്കെടുതി നേരിടുന്ന പ്രവർത്തനത്തിന് സൗജന്യ സേവനം വാഗ്ദാനം ചെയ്ത് വളപട്ടണത്തെ കെ എ ഹാഷിം ഖലാസി സർവ്വീസ്

Image
  കാലവർഷക്കെടുതി നേരിടുന്ന പ്രവർത്തനത്തിന് സൗജന്യ സേവനം വാഗ്ദാനം ചെയ്ത് വളപട്ടണത്തെ കെ എ ഹാഷിം ഖലാസി സർവ്വീസ്  കണ്ണൂർ ജില്ലയിൽ എവിടെ ആവശ്യമെങ്കിലും വിളിക്കാം  *Mob 👇*   9846054396,   8714198500

കനത്ത മഴയിൽ കണ്ണപുരത്ത് മരമില്ല് തകർന്നു

Image
  കനത്ത മഴയിൽ കണ്ണപുരത്ത് മരമില്ല് തകർന്നു  എ വി സുബൈറിൻ്റെ ഉടമസ്‌ഥതയിൽ ഉളള ഓറിയൻ്റൽ ടിമ്പർ ആൻഡ് വുഡ് മിൽ ഇൻഡസ്ട്രീസ് ആണ് തകർന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്

നാറാത്ത് : ദുരിദാശ്വാസ പ്രവർത്തനത്തിൻ്റെ മുൻ കരുതൽ മീറ്റിംഗ്

Image
  നാറാത്ത് ദുരിദാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി വേണ്ടിവന്നാൽ ദുരിദാശ്വാസ  ക്യാമ്പിൻ്റെ പ്രവർത്തനത്തെ കുറിച്ച് തീരുമാനമെടുക്കാൻ M L A K V സുമേഷിൻ്റെ നേതൃത്വത്തിൽ മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ മീറ്റിംഗ് നടന്നു 

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.

Image
  മട്ടന്നൂർ: പഴശ്ശി അണക്കെട്ടിൻ്റെ പതിനാറ് ഷട്ടറുകളിൽ പന്ത്രണ്ട് എണ്ണം പൂർണമായും നാലെണ്ണം ഭാഗികമായും തുറന്നു. ഇതോടെ വളപട്ടണം പുഴയിലെ ജലനിരപ്പ് ഉയർന്നു. മഴ ശക്തമാകുന്നതിന് അനുസരിച്ച് മുഴുവൻ ഷട്ടറുകളും പൂർണമായി തുറക്കാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

മണ്ണിലമർന്ന് മുണ്ടക്കൈ: ഉണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന് പഞ്ചായത്ത്: മരണം 160.

Image
  കൽപറ്റ: ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന, ഭയപ്പെടുത്തുന്ന ആകാശദൃശ്യങ്ങൾ ദുരന്തഭൂമിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം പുറത്തുവിട്ടിരുന്നു. ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃ​ഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.  വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവർ ഡോ​ഗുകളും ഒപ്പമെത്തും.  കൂടാതെ, കാ

വളവിൽ ചേലേരിയിലെ പി.കെ.ഗൗരി നിര്യാതയായി

Image
   വളവിൽ ചേലേരി കനാൽ റോഡിന് സമീപം താമസിക്കുന്ന ദേവികൃപയിൽ ഗൗരി പി.കെ (73 വയസ്സ് )(റിട്ട.വെറ്റിനറി അറ്റൻഡർ) നിര്യാതയായി.  ഭർത്താവ് - കേളപ്പൻ. മകൾ: സരിത. മരുമകൻ: ഷൈജു. (പി.ഡബ്ലു.ഡി ക്ലർക്ക് ) പേരക്കുട്ടി : ഹർണീത്.

ഹമാസ് തലവൻ കൊല്ലപ്പെട്ടു; ആക്രമണമുണ്ടായത് ഇറാനിൽ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ

Image
  ടെഹ്റാൻ: ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.  ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ചതിനിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു. 

ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 126 ആയി, 98 പേരെ കാണാതായി, നിരവധി പേര്‍ ചികിത്സയില്‍

Image
  കല്പറ്റ : കേരളത്തെ നടുക്കി വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഉരുള്‍പൊട്ടൽ. ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 125 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 96 പേരെ കാണാതായി. 196 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.  ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യ ഉരുള്‍ പൊട്ടൽ. പുലർച്ചെ 4.10 ന് രണ്ടാമതും ഉരുള്‍ പൊട്ടി. ചൂരൽമല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാര്‍മല സ്കൂള്‍ തകര്‍ന്നു. മുണ്ടക്കൈയിൽ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഒറ്റപ്പെട്ട അട്ടമലയിൽ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും വയനാട്ടിലെത്തി. ആകാശ മാര്‍ഗം രക്ഷാ ദൗത്യത്തിന് സേന രാവിലെ രണ്ട് വട്ടം ശ്രമിച്ചെങ്കിലും പ്രതികൂല കാ

കല്യാശ്ശേരി : സെൻടൽ കപ്പോത്ത് കാവ് റോഡിന് സമീപത്തെ പി.പി. കാർത്ത്യായനി (79) അന്തരിച്ചു

Image
  കല്യാശ്ശേരി സെൻടൽ കപ്പോത്ത് കാവ് റോഡിന് സമീപത്തെ പി.പി. കാർത്ത്യായനി (79) അന്തരിച്ചു. റിട്ട. ഹെൽത്ത് സൂപ്പർ വൈസർ ആണ്.  അച്ഛൻ: പരേതനായ മാതമംഗലത്തെ കുഞ്ഞാപ്പു അമ്മ: പരേതയായ കുഞ്ഞാതി' ഭർത്താവ് : കൊട്ടോടി മുകുന്ദൻ മകൻ: സജീവൻ (അധ്യാപകൻ, കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, എൻ.സി. സി. ഓഫീസർ ) മരുമകൾ: ഷീന (പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ ) സഹോദരങ്ങൾ: മാധവി, രാമൻ, രഘു, രാധ, ഗംഗാധരൻ, പരേതരായ നാരായണി, ദേവകി സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ

മയ്യിൽ : അനുമോദനം നൽകി

Image
  മയ്യിൽ: യങ് സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാലിൻ്റെ നേതൃത്വത്തിൽ കവിളിയോട്ടുചാൽ സ്വദേശിനിയായ സാനന്തിനെ വീട്ടിൽ ചെന്ന് അനുമോദിച്ചു.   28.07.24 ഞായറാഴ്ച പുലർച്ചെ 5 മണിക്കാണ് മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കണ്ണാടിപ്പറമ്പ് സ്വദേശിനിയുടെ 5000 രൂപയും എടിഎം കാർഡും ലൈസൻസും ഉള്ള ഒരു പേഴ്സ് ഫുട്ബോൾ താരവും ദേശാഭിമാനി പത്ര വിതരണക്കാരനുമായ സാനന്തിന് കളഞ്ഞു കിട്ടിയത്. മയ്യിൽ പോലീസ് സ്റ്റേഷനിൽ നൽകിയ പേഴ്സ് പിന്നീട് ഉടമ എത്തി വാങ്ങിച്ചു. സാനന്തിൻ്റെ വീട്ടിൽ നടന്ന പരിപാടിയിൽ ക്ലബ് സെക്രട്ടറി ബാബു പണ്ണേരിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി .പരിപാടിയിൽ ക്ലബ് പ്രസിഡൻ്റ് കെ സജിത്ത് അധ്യക്ഷത വഹിച്ചു. കെ പി മനോഹരൻ,ഷൈജു ടി പി,ബിനോജ് കെവി. അഭിശാന്ത്, മിഥുൻ എന്നിവർ സംസാരിച്ചു.കെ പി രാജീവൻ സ്വാഗതവും ട്രഷറർ സി കെ ജിതേഷ് നന്ദിയും പറഞ്ഞു .

കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് മണ്ണിടിഞ്ഞ് കിണറും വീടും ഭീഷണിയിൽ

Image
  കണ്ണാടിപ്പറമ്പ്: ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് മണ്ണിടിഞ്ഞ് കിണറും വീടും ഭീഷണിയിൽ. നാറാത്ത് പഞ്ചായത്ത് 14ാം വാർഡ് ആയ പാറപ്പുറം ഫാറൂഖ് ജുമാമസ്ജിദിനു സമീപത്തെ തായലപ്പുരയിൽ ഹഫ്സത്തിൻ്റെ വീടാണ് ഭീഷണിയിലുള്ളത്. മണ്ണിടിഞ്ഞ് മരങ്ങളും മറ്റും കിണറിലേക്ക് പതിച്ചു. കിണറും വീട്ടു ചുമരുമെല്ലാം വീണ്ടു കീറിയിട്ടുണ്ട്. മണ്ണിടിച്ചിൽ രാത്രി സമയത്തായതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ദുരന്ത മുഖത്തേക്ക് കണ്ണൂർ ജില്ലാ വൈറ്റ് ഗാർഡ് ടീം സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ സഈദ് പന്നിയൂരിന്റെ നേതൃത്വത്തിൽ യാത്ര തിരിച്ചു

Image
  ദുരന്ത മുഖത്തേക്ക് കണ്ണൂർ ജില്ലാ വൈറ്റ് ഗാർഡ് ടീം സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ സഈദ് പന്നിയൂരിന്റെ നേതൃത്വത്തിൽ യാത്ര തിരിച്ചു

മയ്യിൽ :ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ടു

Image
  കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ ചെത്ത് തൊഴിലാളി കെ ഉണ്ണികൃഷ്ണൻ (48) തെങ്ങിൽ നിന്ന് വീണ് മരിച്ചു.. CPIM കുറ്റ്യാട്ടൂർ സെൻട്രൽ ബ്രാഞ്ച് അംഗമാണ്..പരേതനായ കാമ്പ്രത്ത് നാരായണൻ്റെയും ശാരദയുടെയും മകനാണ്.. ഭാര്യ പ്രീത ( കോർലാട്), മകൾ നർത്തന. സഹോദരങ്ങൾ സാവിത്രി (ആനപ്പീടിക),അജിത (മുട്ടന്നൂർ), ശ്രീജ (കുറ്റ്യാട്ടൂർ ബസാർ)അജിത്ത്, സജിത്ത്.. മൃതദേഹം ഉച്ചക്ക് 2:30 ന് കുറുവോട്ടുമൂല CRC വായനശാലയിൽ പൊതുദർശനത്തിന് ശേഷം 6:30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും

ചൂരൽ മല ദുരന്തം : മരണം 63 പള്ളികളിലും മദ്രസകളിലും താൽക്കാലിക ആശുപത്രി

Image
  ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63ആയി. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം പ്രദേശത്തെ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. ആവശ്യമെങ്കില്‍ താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലെ മോര്‍ച്ചറി സംവിധാനം വിലയിരുത്തണം. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

മയ്യിൽ : വെള്ളപ്പൊക്ക ഭീഷണി ആളുകളെ മാറ്റി പാർപ്പിച്ചു

Image
  മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്ത് മാക്സ‌്‌വെൽ കമ്പനിക്ക് സമീപം പുഴയിലെ ജലനിരപ്പ് ഉയർന്ന് സമീപ പ്രദേശത്തെ നാലോളം വീടുകളിലേക്ക് കയറി. ഈ വീടുകളിലെ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ സമീപ പ്രദേശത്തുള്ള മറ്റ് വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

ശക്തമായ മഴയിൽ മാങ്ങാട് ലക്ഷം വീട് നഗറിൽ കിണർ താഴ്ന്നു

Image
  ശക്തമായ മഴയിൽ മാങ്ങാട് ലക്ഷം വീട് നഗറിൽ കിണർ താഴ്ന്നു   മാങ്ങാട് ലക്ഷം വീട് നഗറിലെ ഉദയഭാനു എന്നവരുടെ വീടിന്റെ കിണറാണ് താഴ്ന്നത്

കൊളച്ചേരി: കനത്ത മഴയിലും കാറ്റിലും കൊളച്ചേരി മുക്കിൽ തെങ്ങ് പൊട്ടിവീണു.

Image
  ലൈൻ പൊട്ടി വൈദ്യുതി താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർചെയ്യുണ്ടായ കാറ്റിലാണ് കൊളച്ചേരി മുക്കിലെ പ്രധാന റോഡിൽ തെങ്ങ് പൊട്ടിവീണത്. കെ.എസ്.ഇ.ബി അധിക്യതരെത്തി തെങ്ങ് നീക്കം ചെയ്ത‌താണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.

ദുരന്ത ഭൂമിയായി വയനാട് മരണ സംഖ്യ 41 ആയി. എഴുപതോളം പേർ ആശുപത്രിയിൽ

Image
  ദുരന്ത ഭൂമിയായി വയനാട് മരണ സംഖ്യ 41 ആയി. എഴുപതോളം പേർ ആശുപത്രിയിൽ

കനത്ത മഴ പുല്ലൂപ്പിയിൽ വീടിന്റെ ചുറ്റു മതിലിടിഞ്ഞു.

Image
കണ്ണാടിപ്പറമ്പ് : തിമിർത്തു പെയ്യുന്ന മഴയിൽ പുല്ലൂപ്പി ഗ്രാമത്തിൽ വീടിന്റെ ചുറ്റു മതിലിടിഞ്ഞു. നാറാത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പുല്ലൂപ്പി മുക്കണക്കിൽ സിദ്ധീഖിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്.

കാണ്മാനില്ല

Image
ഈ ഫോട്ടോയിൽ കാണുന്ന നെല്ലിക്കപ്പാലം സ്വദേശി ഹസ്സൻ കുഞ്ഞി എന്ന വ്യക്തിയെ 2 ദിവസമായി കാണ്മാനില്ല. കണ്ട് കിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥന 9995007085 97454 18462

കമ്പിലിൽ വീട്ടിലേക്ക് കുന്നിടിഞ്ഞു വീണു.

Image
കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ അത്തക്കക്കുന്നിൽ വീട്ടിലേക്ക് കുന്നിടിഞ്ഞു വീണു. കമ്പിൽ അഫ്സീന - മൊയ്തു എന്നവരുടെ വീട്ടിലേക്കാണ് കുന്നിടിഞ്ഞു വീണത്. ഇന്നലെ രാത്രി തിമിർത്തു പെയ്ത കനത്ത മഴയിലാണ് കുന്നിടിഞ്ഞത്.

നാറാത്ത് മടത്തികൊവ്വൽ ബദ്ർ പള്ളി റോഡ് ബ്ലോക്കാണ് വാഹനം കൊണ്ട് പോവുന്നവർ ശ്രദ്ധിക്കുക

Image
   മതിൽ ഇടിഞ്ഞു  ബദ്ർ പള്ളി റോഡ് ബ്ലോക്കാണ് വാഹനം കൊണ്ട് പോവുന്നവർ ശ്രദ്ധിക്കുക.

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ: നാനൂറിലധികം പേർ അപകടത്തിൽ, 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മരണസംഖ്യ കൂടുന്നു

Image
  വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി, മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രി ആയതിനാലും പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്‌തി പൂർണമായും വ്യക്തമല്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്‌ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ് ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്

വയനാടിനെ ഞെട്ടിച്ച് ഉരുൾപൊട്ടൽ.

Image
  മുണ്ടക്കൈ ചൂരൽമലയിലാണ് രണ്ടുതവണ ഉരുൾപൊട്ടിയത്. വീടുകളും സ്‌കൂളും തകർന്നതായി നാട്ടുകാർ, രണ്ടുതവണ ഉരുൾപൊട്ടി. വീടുകളിൽ വെള്ളവും ചെളിയും കയറി, നാനൂറിലധികം പേർ ഒറ്റപ്പെട്ടു. ചൂരൽമല ടൗണിലെ പാലം തകർന്നു, ചെളിയും വെള്ളവും 5.45നും ഒലിച്ചുവന്നു. രക്ഷാപ്രവർത്തകരെ ഉൾപ്പെടെ മാറ്റുന്നു. ആദ്യ ഉരുൾപൊട്ടൽ ഒരുമണിക്ക് മുണ്ടക്കൈ ടൗണിൽ. രണ്ടാമത്തേത് ചൂരൽമല സ്കൂ‌ളിന് സമീപം നാലുമണിയോടെ. 2019ൽ ഉരുൾപൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരൽമല.

ഇരിണാവ് വെള്ളാം ചിറയിൽ താമസിക്കുന്ന പി.പി. മനോജ് നിര്യാതനായി

Image
  ഇരിണാവ് വെള്ളാം ചിറയിൽ താമസിക്കുന്ന പി.പി. മനോജ് നിര്യാതനായി അച്ഛൻ : നാരായണൻ കല്ലങ്ങാടൻ അമ്മ : സരോജിനി ഭാര്യ : ജിഷ മകൻ : സിദ്ധാർത്ഥ് സഹോദരങ്ങൾ : പുഷ്പരാജൻ, ഷിജ മൃതദേഹം നാളെ രാവിലെ 11 മണിക്ക് വെള്ളാഞ്ചിറ വീട്ടിലും തുടർന്ന് 12 മണിക്ക് ഇടക്കപ്പുറം തെക്ക് നവോദയം വായനശാലക്കും പൊതു ദർശനം സംസ്ക്കാരം നാളെ (30/7/24) പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്

മഴക്കുഴിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

Image
  തിരുവനന്തപുരത്ത് മഴക്കുഴിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കുഴിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളാരംകുന്ന് വീട്ടിൽ രാജീവ് -വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകിലുള്ള മഴക്കുഴിൽ കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കമ്പിൽ : ശക്തമായ മഴയിൽ കമ്പിൽ കടവിൽ വീട് തകർന്നു

Image
  ശക്തമായ മഴയിൽ കമ്പിൽ കടവിൽ വീട് തകർന്നു  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സന്ദർശനം നടത്തി

കെ കണ്ണപുരം സിദ്ധീഖ് പള്ളിക്ക് സമീപം താമസിച്ച മഠത്തിൽ മുഹമ്മദ് നിര്യാതനായി

Image
കെ കണ്ണപുരം സിദ്ധീഖ് പള്ളിക്ക് സമീപം താമസിച്ച മഠത്തിൽ മുഹമ്മദ് എന്നവർ (അഫ്സലിന്റെ കാരണവർ ) നിര്യാതനായി  കബറടക്കം ഇന്ന് രാത്രി 10 മണിക്ക് കെ.കണ്ണപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ചെപ്പനൂൽ കാക്കാ ഞ്ചാലിലെ എം.പി ബാലകൃഷ്ണൻ നമ്പ്യാർ , വിമുക്ത ഭടൻ (85) വയസ് നിര്യാതനായി.

Image
  ചെപ്പനൂൽ കാക്കാ ഞ്ചാലിലെ എം.പി ബാലകൃഷ്ണൻ നമ്പ്യാർ , വിമുക്ത ഭടൻ (85) വയസ് നിര്യാതനായി. ഭാര്യ : സുകുമാരി എ വി മക്കൾ: വിനോദ്  കുമാർ എ വി (കുവൈത്ത്  ),  രാജേഷ് . എ വി (കുവൈത്ത് ),  റീന . എ വി (സൗദി) മരുമക്കൾ: ഷൈനി (ഏച്ചൂർ ) തുഷാര ( കുഞ്ഞിമംഗലം) ശ്രീനിവാസൻ ( അരോളി) സഹോദരങ്ങൾ എം.പികണ്ണൻ നമ്പ്യാർ എം.പി പത്മനാഭൻ എം.പി കുഞ്ഞപ്പൻ എം പി നാരായണൻ പരേതയായ  എം പി തമ്പായി സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെപ്പനൂൽ മായിൻ പീടിക പൊതു ശ്മശാനത്തിൽ

പുതിയതെരു പള്ളിക്ക് സമീപം താമസിക്കുന്ന മൊയ്തീൻ നിര്യാതനായി.

Image
  പുതിയതെരു പള്ളിക്ക് സമീപം താമസിക്കുന്ന മൊയ്തീൻ നിര്യാതനായി. ഭാര്യ ഹഫസത്‌  മക്കൾ ആഷിഖ് (ഖത്തർ ).അംജദ് .ആരിഫ്.ആബിദ .അമീറാ .ഹസീന  മരുമകൾ സത്താർ .ഷാജിർ .റംഷാദ്

മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനം എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Image
  സ്വാഗതസംഘം ചെയർമാൻ പി മനോജ്‌ സ്വാഗതം പറഞ്ഞു. സംഘം പ്രസിഡന്റ്‌ കെ വി ശിവൻ അധ്യക്ഷത വഹിച്ചു. മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ഹാൻഡ്‌വീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കർ റൂം ഉദ്ഘാടനം സഹകരണ സംഘം തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ  വി സുനിൽകുമാർ നിർവഹിച്ചു. സംഘത്തിന്റെ പ്രവർത്തന റിപ്പോർട്ട്‌ സൊസൈറ്റി സെക്രട്ടറി പ്രജിത്ത് കെ വി അവതരപ്പിച്ചു. നിക്ഷേപ സ്വീകരണം ലണ്ടൻ പ്രവാസിയായ വി പി ഭാസ്കരനിൽ നിന്ന് കെ സി ഹരികൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു. ആദരവ് സമർപ്പണം പ്രശാന്ത് കുട്ടാമ്പള്ളി നൽകി.എംഡിഎസിന്റെ ആദ്യ വരിക്കാരൻ ആയി കെ കെ പുരുഷോത്തമന്റെ കയ്യിൽ നിന്നും സംഘം വൈസ് പ്രസിഡന്റ്‌ കെ സി വിജയൻ പണം സ്വരൂപിച്ചു. എൻ അനിൽകുമാർ(കാർഷിക വികസന ബാങ്ക് ഡയറക്ടർ) സരളാക്ഷൻ ടി വി (കേരള ബാങ്ക് മയ്യിൽ ബ്രാഞ്ച് മാനേജർ )കെ ബിജു (6 വാർഡ് മെമ്പർ മയ്യിൽ ഗ്രാമപഞ്ചായത്ത്‌) രാജീവൻ മാണിക്കോത്ത് (വ്യാപാരി വ്യവസായി എകോപന സമിതി ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗം വിനോദ് കണ്ടക്കൈ നന്ദി പറഞ്ഞു.

കണ്ണൂരിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, പ്രദേശത്ത് വെള്ളം കയറുന്നു

Image
  കണ്ണൂരിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, പ്രദേശത്ത് വെള്ളം കയറുന്നു കണ്ണൂർ - കനത്ത മഴ; കേളകം അടയ്ക്കാത്തോട് -ശാന്തിഗിരിയിൽ മലവെള്ളപാച്ചിൽ; ഏഴു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം.

കൊളച്ചേരി : കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി കൊളച്ചേരി പ്പറമ്പിലെ വിനോദ്

Image
   ഇന്ന് രാവിലെ കൊളച്ചേരി മുക്കിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥനെ തിരിച്ചുനൽകി മാതൃകയായി വിനോദ്.  കൊളച്ചേരിയിലെ തന്നെ ഷൈജു എന്നവരുടെ പേഴ്സാണ് തിരിച്ചു നൽകിയത്.  നാറാത്ത് വാർത്തകൾ വാർത്ത കൊടുത്തിരുന്നു.  ഉടമസ്ഥൻ നാറാത്ത് വാർത്തകൾ അഡ്മിന് നന്ദി രേഖപ്പെടുത്തി.

കുറ്റിപ്രത്ത് വായനാശാലക്ക് സമീപം ശ്യാമള കെ 72വയസ്സ് നിര്യാതയായി

Image
കുറ്റിപ്രത്ത് വായനാശാലക്ക് സമീപം ശ്യാമള കെ 72വയസ്സ് നിര്യാതയായി. ഭർത്താവ് പരേതയായ ബാലൻ നിട്ടൂർ (KSEB റിട്ട.). മക്കൾ മിനിജ DIMS തിരുവനന്തപുരം, മനോജ്‌, പരേതനായ മഹേഷ്‌. മരുമക്കൾ രാജീവൻ പാപ്പിനിശ്ശേരി (ജൂനിയർ സൂപ്രണ്ട് തളിപ്പറമ്പ റവന്യു ) രേഖ ചുണ്ട.സഹോദരങ്ങൾ നന്ദിനി കണ്ണാടിപ്പറമ്പ, ലളിത മാങ്ങാട്, വസന്ത കൊറ്റാളി, മോഹനൻ കണ്ണാടിപ്പറമ്പ, പരേതരായ ഭാസ്കരൻ ഇരിണാവ് ,ശ്രീധരൻ കണ്ണാടിപ്പറമ്പ സംസ്കാരം വൈകുന്നേരം 4മണിക്ക് പൂവത്തുംചാൽ ശ്മശാനം

മലയാളി ലോറി ഡ്രൈവർ കൃഷ്ണഗിരിയിൽ കുത്തേറ്റ് മരിച്ചു

Image
  ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പൊലീസ് അറിയിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങൾ എത്തിച്ച് തിരികെ വരും വഴി റോഡ് കൊള്ളക്കാർ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

കണ്ണാടിപ്പറമ്പിലെ കല്ല്യാണ ആലോചന എന്ന സിനിമയുടെ പ്രതിഭകളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മ്മണ്ഡലം കമ്മിറ്റി ആദരിച്ചു .

Image
  കണ്ണാടിപ്പറമ്പിലെ കല്ല്യാണ ആലോചന എന്ന സിനിമയുടെ പ്രതിഭകളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മ്മണ്ഡലം കമ്മിറ്റി ആദരിച്ചു . സിനിമയിൽ വേഷമിട്ട കണ്ണൻ മാസ്റ്റർ , നിർമ്മാണവും നായകവേഷമിട്ട സിജിൻ , സംവിധായകൻ ,മറ്റ് അഭിനേതാക്കൾ എന്നിവർക്കും ആദരം നൽകി .

മയ്യിൽ : ഞാറ്റുവയലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ അന്തരിച്ചു.

Image
   ഞാറ്റുവയലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ അന്തരിച്ചു.   പരിയാരം മെഡിക്കൽ കോളേജിൽ നിന്നും 9:30 ന് വീട്ടിൽ എത്തിച്ചേരും. സംസ്കാരം ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് ശ്മാശാനത്തിൽ . ഭാര്യ: ഉഷ (ആശ വർക്കർ) മക്കൾ: അർജുൻ (DYFI മയ്യിൽ ബ്ലോക്ക്‌ കമ്മറ്റി അംഗം), അക്ഷയ (DYFI ഞാറ്റുവയൽ യൂണിറ്റ് പ്രസിഡന്റ്)

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ നിര്യാതനായി.

Image
 തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ (62) വയസ്സ് നിര്യാതനായി.  നീലേശ്വരം പടന്നക്കാടാണ് താമസം. പൂക്കോത്ത് തെരുവിലെ പരേതനായ ഗുരുക്കൾ നാരായണൻ - വടക്കത്തി ലക്ഷമി ദമ്പത്തികളുടെ മകനാണ്. ഭാര്യ: ലത പടന്നക്കാട് (കാർഷിക വികസന ബാങ്ക്, ചെറുവത്തൂർ). മക്കൾ: ലിപിൻ (മുൻ പ്രവാസി), ലിതിൻ . മരുമകൾ: അമയ (തൃശൂർ). സംസ്കാരം ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ 10.30 ന് നീലേശ്വരം സമുദായ ശ്മശാനത്തിൽ.

കണ്ണൂർ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Image
  കണ്ണൂർ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.  വാരം ചാലിൽ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോർപറേഷൻ സോണൽ ഓഫിസിനു എതിർവശത്തു നിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം ഉയരത്തിലുള്ള റോഡിൽ നിന്നും താഴ്‌ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. മതിലിനും ശുചിമുറിക്കും ഇടയിലായതിനാൽ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതിനു ഏതാനും അകലെ നിർത്തിയിട്ട വാഹനമെടുക്കാൻ എത്തിയ വീട്ടുകാരിൽ ഒരാളാണ് നിഷാദ് വീണ നിലയിൽ കണ്ടെത്തിയത് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു മണിക്കൂറിലേറെ വീണു കിടന്നതായാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി വാരത്തെ തറവാട്ടു വീട്ടിൽ നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. പരേതരായ ഒ വി ഉത്തമൻ്റെയും പി.കെ ശ്രീവല്ലിയുടെയും മകനാണ് ഭാര്യ ജ്യോതി മക്കൾ അഭിനന്ദ്, അനാമിക സഹോദരങ്ങൾ പി കെ ഷീജ, ശരത്ത് കുമാർ, രഞ്ജിമ, പരേതനായ സുധീപ്

നനഞ്ഞ കൈയോടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച ഒമ്പത് വയസ്സുകാരി​ ഷോക്കേറ്റ് മരിച്ചു

Image
    ഹൈദരാബാദ്: കുളിമുറിയിൽ നിന്ന് ഇറങ്ങി കൈ തോർത്താതെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. ഖമ്മം ജില്ലയിലെ ചിന്തകനി മത്കെപള്ളി നാമവാരത്ത് അഞ്ജലി കാർത്തികയാണ് ഷോക്കേറ്റ് മരിച്ചത്. കുളിമുറിയിൽ പോയി വന്ന അഞ്ജലി, കൈയിലെ നനവ് തുടക്കാതെ പിതാവിന്റെ ഫോൺ ചാർജർ പ്ലഗ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാമവാരത്തെ സർക്കാർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി.

തളിപ്പറമ്പ് : മുസ്തഫ ഹാജി(79) മരണപ്പെട്ടു.

Image
തളിപ്പറമ്പിലെ പൗര പ്രമുഖനും സൈദാർ പള്ളി & ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടൻ മുസ്തഫ ഹാജി എന്ന കുട്ടുക്കൻ മുസ്തഫ ഹാജി(79) മരണപ്പെട്ടു. ഭാര്യ ഖദീജ CP മക്കൾ: അബ്ദുള്ള, റഫീഖ് (Toy world), ഹംസ, നൗഷാദ്, നിസാർ ,മൻസൂർ, ഷബീർ, സൗദ, ലുബ്നി ജാമാതാക്കൾ: ഹനീഫ KP, ശഫീഖ് KP (amul), ബുഷ്റ, റസീന, മറിയംബി, ഫൗസിയ, സാജിദ, നിലോഫർ, ഹജീബ സഹോദരങ്ങൾ: മർഹൂം മമ്മുഞ്ഞി ഹാജി, മർഹൂം ആയിഷ ഹജുമ്മ, ഫാത്തിമ ഹജ്ജുമ , ആലികുഞ്ഞി, മജീദ്, സുബൈദ, കുട്ട്യാലി

വളപട്ടണം : തുഫൈൽ മരണപ്പെട്ടു.

Image
വളപട്ടണം :- പൊക്കിലകത്ത് പളളിക്ക് സമീപം ഓട്ടു പുരക്കൽ ടി.ബി. തുഫൈൽമരണപ്പെട്ടു. പിതാവ് :- പരേതനായ തായ കത്ത് ഖാലിദ്, മാതാവ് :- ബീഫാത്തു, ഭാര്യ :- റൗസിയത്ത് പൊയ്ത്തും കടവ് ( ടീച്ചർ മാണിയൂർ സ്ക്കൂൾ) സഹോദരങ്ങൾ :-  , നൗഫൽ, നിസ്താർ, ഷംന , ഷബനസ്. മയ്യിത്ത് നിസ്കാരം ളുഹറിന് തൊട്ട് മുമ്പ് വളപട്ടണം മുഹ്‌യിദ്ധീൻ പള്ളിയിൽ... ശേഷം ളുഹർ നിസ്കാരത്തിനു മന്ന റഹ്‌മാനിയ മസ്ജിദിൽ

ചെങ്ങളായി: ചേരൻമൂല ഹംസ പീടികക്ക്‌ സമീപം കക്കാടന്റകത്ത്‌ പുതിയപുരയിൽ അഹമ്മദ്‌ അന്തരിച്ചു

Image
ചെങ്ങളായി ചേരൻമൂല ഹംസ പീടികക്ക്‌ സമീപം  കക്കാടന്റകത്ത്‌ പുതിയപുരയിൽ അഹമ്മദ്‌ (69 )അന്തരിച്ചു  ഭാര്യ :-. സുബൈദ പാറോന്നിൽ അൻഷീല , ജംഷീല , ജുനൈദ്‌   ഷഫീക്ക്‌ കുട്ടുക്കൻ (അൽ ഹൈൽ), ഇർഷാദ് കായക്കൂൽ (റിയാദ്‌ ) കബറടക്കം  ഇന്ന് ( തിങ്കൾ ) രാവിലെ 9:30 ന്‌ ചെങ്ങളായി കബർ സ്ഥാ.നിയിൽ