വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാന്‍ ചൂരല്‍പ്രയോഗം നടത്താം: ഹൈക്കോടതി

 


കൊച്ചി : വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനുംചൂരല്‍പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന്ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനുംവിദ്യാര്‍ഥിയെതിരുത്താനുംഅധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി.പ്രദീപ്കുമാര്‍വ്യക്തമാക്കി.


ചൂരല്‍പ്രയോഗംനടത്തിയതിന്റെപേരില്‍തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂള്‍അധ്യാപകനെതിരേവിഴിഞ്ഞംപോലീസെടുത്ത കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ്ഹൈക്കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരംഅഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍അവസാനിപ്പിക്കണംഎന്നാവശ്യപ്പെട്ട്അധ്യാപകന്‍ഫയല്‍ചെയ്തഹര്‍ജിഅനുവദിച്ചാണ്ഹൈക്കോടതിഉത്തരവ്.


അച്ചടക്കനടപടിസ്വീകരിക്കാനുള്ളഅനുമതിഅധ്യാപകര്‍ക്ക്രക്ഷിതാക്കള്‍ നല്‍കുന്നതായികണക്കാക്കേണ്ടതുണ്ടെന്നഹൈക്കോടതിയുടെമുന്‍ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെനിരീക്ഷണം. 2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ സ്റ്റാഫ് മുറിയിലേക്കുവിളിച്ചുവരുത്തിയഅധ്യാപകന്‍ചൂരല്‍ ഉപയോഗിച്ച്അടിച്ചെന്നായിരുന്നു വിദ്യാര്‍ഥിയുടെ പരാതി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.