നാറാത്ത് : ഷുഹൈബ് എട്ടാം രക്തസാക്ഷി ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
നാറാത്ത്: ധീര രക്തസാക്ഷി ഷുഹൈബിന്റെ എട്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാറാത്ത് ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നികേത് നാറാത്ത്,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ,ഷിബിൻ ഷിബു,എം.വി പവിത്രൻ,രാഹുൽ വാച്ചാപ്പുറം,അശ്വതി,രാജേന്ദ്രൻ കെ, റനീഷ് കെ,രതീഷ് എ,ആഷിൻ ആർ പി, ശരത്ത് വി തുടങ്ങിയവർ നേതൃത്വം നൽകി


Comments
Post a Comment