പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.





പറശിനിക്കടവ് :ആന്തൂർ നഗരസഭയിലെ പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. പറശ്ശിനിക്കടവ്‌ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങിൽ ആന്തൂർ നഗരസഭാ ഡിജി കേരള 2.0 പൈലറ്റ്‌ പ്രൊക്ടിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.


ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ വി സതീദേവി അധ്യക്ഷയായി. തദ്ദേശ ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ടി ജെ അരുൺ, ആന്തൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഓാമന മുരളീധരൻ, കെ വി പ്രേമരാജൻ, പി ദീപ, കെ പി മോഹനൻ, എം ആമിന , ക‍ൗൺസിലർ കെ പി ഷീന, പി കെ ശ്യാമള‍, പി മുകുന്ദൻ, ഇംപാക്ട് കേരള പ്രൊജക്ട് കോർഡിനേറ്റർ സുമിത , ടി നാരായണൻ, എ എൻ ആന്തൂരാൻ, സമദ്‌ കടന്പേരി, എം വി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ്‌ ചെയർമാൻ പാച്ചേനി വിനോദ്‌ സ്വാഗതവും സെക്രട്ടറി കെ മനോജ്‌കുമാർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.