സീമയെ കൊന്നത് ചൂരിദാർ ഷാൾ കഴുത്തി മുറുക്കി : കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമെന്ന് സൂചന
ധർമ്മശാല പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയായ സ്ത്രീയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു.
ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചാണ് സീമയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തിയതെന്നാണ്പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി.സീമ(50) യാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ഇവരെ ലോഡ്ജില്‍ എത്തിച്ചു കൊലചെയ്തശേഷം ആൺ സുഹൃത്തും അയല്‍ക്കാരനുമായ അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍(47)മാട്ടൂല്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന.
സീമയുടെ സ്വര്‍ണാഭരണങ്ങള്‍ വിജയന്‍ പണയംവെച്ചിരുന്നുവത്രേ.
അത് എടുത്തുതരാമെന്ന് പറഞ്ഞാണ് പറശിനിക്കടവിലേക്ക് കുട്ടിക്കൊണ്ടു വന്നതെന്നാണ് വിവരം ഇരുവരും അയൽവാസികളും നേരത്തെയുള്ള പരിചയക്കാരുമാണ്. ഭർത്താവ് രണ്ടു വർഷം മുൻപ് മരിച്ച സീമയ്ക്ക് രണ്ടു മക്കളുണ്ട്. ആൺ സുഹൃത്തായ വിജയനും ഭാര്യയും മക്കളുമുണ്ട്.

Comments
Post a Comment