കണ്ണൂർ : മരണം കവർന്നത് 35ാം വയസ്സിൽ, ബഹ്‌റൈൻ നിന്ന് കൊച്ചി യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം, വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല.

 



കണ്ണൂർ: ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരൻ്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ദാരുണമായ സംഭവം നടന്നത്. 


വിമാനം ബഹ്‌റൈനിൽ നിന്ന് പറന്നുയർന്ന് ഏകദേശം 2 മണിക്കൂർ പിന്നിട്ടപ്പോൾ അഖിലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.​യാത്രക്കാരന് അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കാൻ വിമാന അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും ആരോഗ്യനില അതിവേഗം വഷളായി. തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിച്ചു..


ലാൻഡ് ചെയ്യാൻ വെറും അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ കണ്ണൂരിൽ ഇറക്കി ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നു.

​സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.