ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ നടത്തി
പുതിയതെരു: ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് എൽ പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് ബി കെ, ജില്ല പഞ്ചായത്ത് മെമ്പർ മുസ്തഫ കൊടിപ്പൊയിൽ, അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌കർ കണ്ണാടിപ്പറമ്പ്, മണ്ഡലം യുഡിഎഫ് ചെയർമാൻ പി എം മുഹമ്മദ് കുഞ്ഞി ഹാജി, കെ വി ഹാരിസ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിംകുട്ടി ഹാജി ബി, അഷറഫ് ബി എം, സിദ്ദീഖ് പുന്നക്കൽ പ്രസംഗിച്ചു. ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഹീം എൻ കാട്ടാമ്പള്ളി സ്വാഗതവും, ട്രഷറർ അമീർ പി എം നന്ദിയും പറഞ്ഞു.
മജീദ് എം, സാദിഖ് ബി യു,അഷറഫ് ഹാജി കാട്ടാമ്പള്ളി, മഹമൂദ് പി, മുസ്തഫ കാട്ടാമ്പള്ളി, അസ്നാഫ് കാട്ടാമ്പള്ളി, ജലാലുദ്ദീൻ സി പി,മിദ്ലാജ് എ പി, കമറുദ്ദീൻ പി കെ, അനീസ് പി, ആശിർ വി സി, മഹമൂദ് ഹാജി വി കെ, അബ്ദുൽ കരീം വി പി, ഫൈസൽ എൻ എൻ,ഇസ്ഹാഖ് കെ വി എസ് ചർച്ചയിൽ പങ്കെടുത്തു.


Comments
Post a Comment