കുറുമാത്തൂർ : ഒരു കോടി രൂപ ചെലവിട്ട് പന്നിയൂർ ഗവ എൽ പി സ്കൂളിനു വേണ്ടി നിർമിച്ച പുതിയ കെട്ടിടം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

   



തളിപ്പറമ്പ : സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവിട്ട് പന്നിയൂർ ഗവ എൽ പി സ്കൂളിനു വേണ്ടി നിർമിച്ച പുതിയ കെട്ടിടം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പി രമേശൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം പി മാധവൻ, വൈസ് പ്രസിഡൻ്റ് സി അനിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കാനായി രാജൻ. കെ ഹൈദരാലി , വി രമ്യ, പിഡബ്ല്യുഡി എ ഇ ആഷിഷ് കുമാർ , എഇഒ കെ മനോജ്, തളിപ്പറമ്പ് നോർത്ത് ബിപിസി കെ ബിജേഷ് , ഹസ്ബീനാ മൊയ്തു, ഐ വി നാരായണൻ, കെ വി കെ അയൂബ് , ടി ജനാർദനൻ , എം ടി ജനാർദ്ദനൻ, പി ബീപാത്തു , കെ പി അബ്ദുൽ അസീസ്, എം ശോഭ എന്നിവർ സംസാരിച്ചു. വാർഡംഗം ടി പി സഈദ് സ്വാഗതവും കെ പി അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.