കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ

 


കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ


കണ്ണൂർ: കണ്ണൂർ നഗരത്തിലെകാൾടെക്സ് ഭാഗത്ത് നിന്നും മൂന്ന് യുവാക്കളെ ലഹരിവസ്തുക്കളുമായി കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. 

കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വിൽപ്പനയ്ക്കായി കരുതിയ 765 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.


കാൽടെക്സ് ഭാഗത്ത് കാറിൽ ലഹരിവസ്തു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 


കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനുരൂപ് കെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ നിധീഷ്, സനൂപ്, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.