തെങ്ങു മുറിച്ചു മാറ്റുന്നതിനിടെ പുഴയിലേക്ക് വീണ് തൊഴിലാളി മരിച്ചു
പെരിങ്ങത്തൂർ: തെങ്ങു മുറിച്ചു മാറ്റുന്നതിനിടയിൽ അപകടത്തിൽപ്പെട്ടു പുഴയിലേക്ക് വീണു തൊഴിലാളി മരിച്ചു. പെരിങ്ങത്തൂർ പുളിയനമ്പ്രം ചെട്ടിയാംവീട്ടിൽ സി.വി. സജീവൻ (52) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപം വെച്ചാണ് അപകടം. തെങ്ങിൽ കയറി മണ്ട മുറിച്ചു കനം കുറക്കുതിനിടയിൽ തെങ്ങ് കടപ്പുഴകി പുഴയിലേക്ക് വീഴുകയായിരുന്നു.
അഛൻ: പരേതനായ കൃഷ്ണൻ. അമ്മ: പരേതയായ ജാനു . ഭാര്യ: റീന. മക്കൾ: സനയ, ശാൽവിൻ. സഹോദരങ്ങൾ: ലീല, കുമാരൻ (സിപി എം പുളിയനമ്പ്രം ബ്രാഞ്ചംഗം), വിജയൻ (സിപിഎം പുളിയനമ്പ്രം ബ്രാഞ്ചംഗം), സി. വി. രവീന്ദ്രൻ (സിപി എം സെൻട്രൽ പുളിയനമ്പ്രം ബ്രാഞ്ച് സെക്രട്ടറി). സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

Comments
Post a Comment