പാപ്പിനിശ്ശേരി ചുങ്കം: വെള്ളക്കുടിയൻ ബാലൻ (84 ) വയസ്സ് (പഴഞ്ചിറ വി.വി. റെഡിമെയ്ഡ്സ്മ)വാഹനാപകടത്തിൽ മരണപ്പെട്ടു.
പാപ്പിനിശേരിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
കണ്ണൂർ: പാപ്പിനിശേരി പയഞ്ചിറക്കടുത്ത് ബൈക്കിടിച്ച് വയോധികൻ മരണപ്പെട്ടു. പാപ്പിനിശേരി പയഞ്ചിറ സ്വദേശി വെള്ളക്കുടിയൻ ബാലൻ (86) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി പത്തുമണിയോടെ പാപ്പിനിശേരി പയഞ്ചിറയിലെ വി.വി റെഡിമെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപനം പൂട്ടി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഗുരുതരമായി പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
വീടിന് മുൻ വശത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടം വരുത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരങ്ങൾ: പരേതരായ വി.രാമൻ, വി രാഘവൻ, വി ശങ്കരൻ, വി ശാന്ത.
വൈകുന്നേരം 4.30 യുവതരംഗ് ക്ലബ്ബിൽ പൊതുദർശനം.
സംസ്ക്കാരം 5.00 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.

Comments
Post a Comment