SHI കണ്ണൂർ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു
കണ്ണൂർ: Society for Human Investigation (SHI) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ അഞ്ച് താലൂക്ക് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
കണ്ണൂർ ടൗണിൽ റോഡുകളിലെ സ്ലാബുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനെ തുടർന്ന് കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടസാധ്യത വർധിച്ചിരിക്കുകയാണെന്നും, ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ, വളർന്നുവരുന്ന മദ്യ–മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമായി ഇടപെടണമെന്നും SHI കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ജോയിൻ സെക്രട്ടറി സുചിത്ര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുജിത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സീന ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. എം. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജോയിൻ സെക്രട്ടറി ഉത്തമൻ വേലിക്കൊത്ത് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ജിജു നന്ദി പറഞ്ഞു.

Comments
Post a Comment