കണ്ണൂർ : ബന്ധുവിട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.

 





ഇരിട്ടിയിൽ ബന്ധുവിട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.



വീരാജ് പേട്ടയിലെ പള്ളിയൽതൊടിയിൽ പി.എംമുബഷീറ ( 24 ) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തിലെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്.

വിരാജ് പേട്ടയിൽ നിന്ന് തൊട്ടിപ്പാലം ഭർതൃസഹോദരിയുടെ വീട്ടിൽ ശനിയാഴ്ച്ച വിരുന്നിന്നെത്തിയതായിരുന്നു യുവതി .ഞായറാഴ്ച്ച രാത്രിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വീരാജ് പേട്ടപള്ളിയിൽ തൊടിയിൽ മൊയ്തീൻ - സുബൈദ ദമ്പതികളുടെ മകളാണ്

ഭർത്താവ്: എ.എ.മുഹമ്മദ് റിയാസ് (പൊന്നപ്പ സന്ത)

ഒന്നര വയസ്സുകാരി ഫാത്തിമ നൈസ ഏകമകളാണ്


സഹോദരൻ: മുർഷിദ, പരേതനായ മുബഷീർ


ഖബറടക്കം: ഇന്ന് വൈകിട്ട് വീരാജ് പേട്ട പൊന്നപ്പസന്ത ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.