മ​ണി​യ​ൻ പി​ള്ള രാ​ജു ഓ​ടി​ച്ച കാ​റി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്




തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ പി​ള്ള രാ​ജു ഓ​ടി​ച്ച ആ​ഢം​ബ​ര കാ​റി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി 10ഓ​ടെ വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ന് മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം.


അ​പ​ക​ട​ത്തി​ന് ശേ​ഷം മ​ണി​യ​ൻ പി​ള്ള രാ​ജു വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. നി​വേ​ദി​ത് കൃ​ഷ്ണ, സൂ​ര​ജ് എ​ന്നീ യു​വാ​ക്ക​ൾ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. നി​വേ​ദി​തി​ന് കാ​ലു​ക​ൾ​ക്കും സൂ​ര​ജി​ന് ന​ട്ടെ​ല്ലി​നും പൊ​ട്ട​ലു​ണ്ടെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​രു​വ​രും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.


ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു; ടെന്‍ഷനായിപ്പോയി’; മണിയന്‍പിള്ള രാജു


തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി കാര്‍ ഓടിച്ച നടന്‍ മണിയന്‍ പിള്ള രാജു.ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്


ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. ട്രിവാന്‍ട്രം ക്ലബ്ബില്‍ ഇറങ്ങുകയായിരുന്നു. വഴുതക്കാട് ഭാഗത്ത് നിന്ന വണ്ടി വന്ന് ഇടിക്കുകയായിരുന്നു. സൈഡ് ബമ്പറിലാണ് ഇടിച്ചത്. സുഖമില്ലാതിരിക്കുകയായിരുന്നു. വല്ലാത്ത ടെന്‍ഷനായിപ്പോയി – മണിയന്‍പിള്ള രാജു പറഞ്ഞു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.