തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍
ആണ്‍ സുഹൃത്തിനെ മാട്ടൂലില്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണപുരം അയ്യോത്ത് സ്വദേശി കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയില്‍ കൊല്ലപ്പെട്ട സീമയുടെ കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണ് വിജയന്‍.
അയ്യോത്തെ സീമയുടെ ഇവരുടെ അയൽവാസിയാണ്.
ഇന്നലെ (ഫിബ്രവരി 4 ന്) ഉച്ചക്ക് 12.50 നാണ് ഇരുവരും ചേർന്ന് പറശിനിക്കടവിലെ ലോഡ്‌ജിൽ മുറിയെടുത്തത്.
വൈകുന്നേരം ആറോടെ വിജയൻ മുറി പൂട്ടി പുറത്തേക്ക് പോയി.
ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്നാണ് ലോഡ്ജ് അധികൃതർ പോലീസിനെ വിളിച്ചത്.
മുട്ടിൽ സ്വദേശിനിയായ സീമയുടെ ഭർത്താവ് സുരേഷ് രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
ആദിത്ത് ശ്രീലക്ഷ്മി എന്നിവരാണ് മക്കൾ. മൽസ്യതൊഴിലാളിയാണ് തൂങ്ങിമരിച്ച വിജയൻ.
ഭാര്യ: രാജി.
മക്കൾ: വിജിന, വിസ്മയ
സീമയുടെ മൃതദേഹം തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Comments
Post a Comment