നാറാത്ത് : സർക്കാർ സ്പോൺസേർഡ് മണലൂറ്റൽ നാടിന് ആപത്ത്.അഡ്വ. അബ്ദുൽ കരീം ചേലേരി.

 



കമ്പിൽ കുമ്മായക്കടവിൽ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മണലൂറ്റൽ നടത്തിയ സ്ഥലം സന്ദർശിച്ചു.

ജലഗതാഗതം സുഗമമാക്കുക എന്ന വ്യാജേന യാതൊരു പാരിസ്ഥിതിക പഠനങ്ങളും നടത്താതെ സർക്കാർ നടക്കുന്ന ഡ്രഡ്ജിംഗ് നീതീകരിക്കാനാവാത്തതാണ്.


സർക്കാർ ഉത്തരവ് പ്രകാരം ബോട്ട് ഗതാഗതം സുഗമമാകാൻ മണൽ നീക്കം ചെയ്യാനും ആ മണൽ ദേശീയ പാത നിർമാണത്തിന് വേണ്ടി വിശ്വസമുദ്ര എന്ന കമ്പനിക്ക് കൈമാറാനുമാണ് തീരുമാനം . അവരത് ഡ്രഡ്ജിംഗിനായി ഒരു സബ് കോൺട്രാക്ടർക്ക് കൊടുക്കുകയും പ്രവർത്തി ആരംഭിക്കുകയും ചെയ്തു. സമീപവാസികളുടെയും , മുസ്ലിം ലീഗ് പാർട്ടിയുടെയും , പഞ്ചായത്ത് യു ഡി എഫ് അംഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി ഡ്രഡ്ജിംഗ് നിർത്തി വെച്ചിരിക്കുകയാണ് .


പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിക്കാതെ സർക്കാർ ഇറക്കിയ ഈ ഉത്തരവ് കാരണം ഈ പ്രവർത്തി തുടർന്നാൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകാനിടയുള്ളത്. വീടുകളിൽ ഉപ്പു വെള്ളം കയറുന്നതിനും കിണറുകൾ മലിനമാകുന്നതിനും ഇത് കാരണമാകും. ചെളികൾ കാരണം പ്രദേശമാകെ ദുർഗന്ധം ഉണ്ടാകാനും കരയിടിച്ചൽ പോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുമിടയുണ്ട് . പ്രത്യേകിച്ച് പാമ്പുരുത്തി എന്ന ദ്വീപുമായി വളരെ അടുത്ത സ്ഥലമാണെന്നതും ഓർക്കേണ്ടതാണ് .


ഇന്ന് സമീപ പ്രദേശവും അവിടുത്തെ വീടുകളും സന്ദർശിച്ചപ്പോൾ ചില കിണറുകളിൽ വെള്ളം കയറുന്നതായും , ചില സമയങ്ങളിൽ വെള്ളത്തിന് നിറമാറ്റവും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട് .


ജലഗതാഗതം സുഗമമാക്കുക എന്ന വ്യാജേന വ്യാപകമായ മണലൂറ്റ് നടത്താനുള്ള സർക്കാറിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രദേശത്താകെയുണ്ട്.


ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയുന്നില്ല എങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകും 


അഡ്വ. അബ്ദുൽ കരീം ചേലേരി

പ്രസിഡണ്ട്


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.