കണ്ണൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.




 പയ്യന്നൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


 സഹയാത്രികന് പരിക്കേറ്റു.

പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ(27) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം.

പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ (27)യും നാട്ടുകാർ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ജിഷ്ണുവിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.



ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

നാരായണൻ – സജിത ദമ്പതികളുടെ മകനാണ്.

സഹോദരൻ: സഞ്ജു നാരായണൻ.

പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

ശവസംസ്‌ക്കാരം ഇന്ന് രാത്രി എട്ടിന് പാറത്തോട് പൊതുശ്മശാനത്തില്‍.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.