Posts

ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഷമറുദീൻ കെ പി

Image
ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഷമറുദീൻ കെ പി ബഹുമാനപ്പെട്ട എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഷമറുദീൻ കെ പി ബഹുമാനപ്പെട്ട എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ എസ് ജെ ലേഖ കൂടാതെ മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ രമേശൻ കെ, മെമ്പർ ശ്രീ ഷാജി എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ അവിസ്മരണീയമാക്കി.
Image
മുഹമ്മദ്‌ റൈസാൻ എന്ന കുട്ടിക്ക് പുതുജന്മം നൽകി മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിൽ  മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാസിൽ ഇന്നലെയും പതിവുപോലെ' പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി സ്റ്റേഷൻ പരിധിയിൽ ഔദ്യോഗികകൃത്യനിർവ്വഹണം നടത്തിവരവെ ഇന്നലെ (21.02.23 തീയ്യതി) കൊളച്ചേരി പാട്ടയം എന്ന സ്ഥലത്ത് വെച്ച് കൂട്ട കരച്ചിലും ബഹളവും കേട്ട് തന്നിലെ പോലീസ് ഉദ്യോഗസ്ഥൻ ഉണർന്ന് പ്രവർത്തിച്ച് ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയപ്പോൾ 9 മാസം പ്രായമായകുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി സങ്കടത്തോടെ കരയുകയും നില വിളിക്കുകയും ചെയ്തപ്പോൾ കുട്ടിക്ക്‌ ആവശ്യമായ പരിചരണവും കൃത്രിമ ശ്വാസോച്ഛാസമടക്കം നല്കിയപ്പോൾ മുഹമ്മദ്‌ റൈസാൻ എന്ന കുട്ടി അൽഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. ഉടനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ ജീവൻ പൂർണ്ണമായും തിരിച്ചുകിട്ടി. തന്റെ സമയോചിത ഇടപെടലിലുടെ ഒരു കുട്ടിയുടെ ജിവൻ തന്നെ രക്ഷിച്ചെടുത്ത മയ്യിൽ സ്റ്റേഷനിലെ ഫാസിലിന് പ്രത്യേക അഭിനന്ദനങ്ങൾ.നിങ്ങളുടെസേവനം കേരളപോലീസിന്റെ യശസ് ...
Image
 വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി കെ എസ് ഇ ബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി.  ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം (ISGF) 2023 ൽ Emerging Innovation in electric Mobility Domain- EV and EVSE Rollouts വിഭാഗത്തിൽ നൽകുന്ന ഡയമണ്ട് അവാർഡ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് ലഭിച്ചു. ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തുതന്നെ ആദ്യമായി കെ എസ് ഇ ബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ എന്ന നവീന ആശയമാണ് അവാർഡിന് അർഹമായത്. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റമാണ് കെ എസ് ഇ ബി നടത്തിയത്. സംസ്ഥാനമൊട്ടാകെ, ഓരോ നിയോജക മണ്ഡലത്തിലും അതത് എംഎൽഎമാർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് 1150 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇ - ഓട്ടോറിക്ഷകൾ ഉള്ള കോഴിക്കോട് ജില്ലയിൽ 10 പൈലറ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൈലറ്റ് പദ്ധതി വൻവിജയമായതിനെ തുടർന്ന...
Image
 ചെമ്മാടത്തെ വത്സല  നിര്യാതയായി.   ചെമ്മാടത്തെ വത്സല (62) നിര്യാതയായി ഭർത്താവ് :കെ ടി പത്മനാഭൻ.  മക്കൾ:റീഷ,ആശ  മരുമക്കൾ: അനൂപ് , രാജേഷ്.  സംസ്കാരം രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനം
Image
 മയ്യിൽ : വേളത്തെ പുനത്തിൽ കൃഷ്ണമാരാർ മാസ്റ്റർ  ( 80 )  നിര്യാതനായി വേളത്തെ അനന്ത വാര്യരുടെയും കാർത്യായനി മാരസ്യാരുടെയും മകനാണ് മയ്യിൽ GHSS ചെറിയൂർ GUPS , കോറളായി GUPS എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട് ഭാര്യ കെ.പി ചന്ദ്രലേഖ മക്കൾ രാജേഷ് കെ.പി (ബിസിനസ്) രഞ്ജിത്ത് . കെ.പി (ബഹറിൻ) രശ്മി കെ.പി (തിരുവനന്തപുരം) മരുമക്കൾ പ്രമോദ് കണ്ണാടിപ്പറമ്പ് അനഘ കോഴിക്കോട് സൗമ്യ നീലേശ്വരം സഹോദരങ്ങൾ പാർവ്വതി ന്യൂഡൽഹി, കമലാക്ഷി ചെറുകുന്ന്, നാരായണൻ വേളം ,വസന്ത വേളം, വിജയലക്ഷ്മി ചേടിച്ചേരി, ഉമാദേവി മഞ്ചേരി  , പരേതനായ വേണുഗോപാലൻ ചുഴലി സംസ്കാരം ഇന്ന് 23.02.2023   രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ
Image
 പാറപ്പുറം എക്‌സ് ഗള്‍ഫിന്റെ സൗജന്യ മെഡിക്കല്‍ ക്യാംപ് മാര്‍ച്ച് നാലിന് കണ്ണാടിപ്പറമ്പ്: പാറപ്പുറം എക്‌സ് ഗള്‍ഫ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഡോ.എംഎംസി പോളി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് മാര്‍ച്ച് നാലിന് ശനിയാഴ്ച നടക്കും. പാറപ്പുറം വീവേഴ്‌സ് സൊസൈറ്റി ഹാളില്‍ രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ക്യാംപ്. ഓര്‍ത്തോ, ഇഎന്‍ടി, ജനറല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ക്യാംപില്‍ ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന ബ്ലഡ് ടെസ്റ്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഏഴുദിവസത്തെ സൗജന്യ റിവ്യൂ, ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് എന്നിവ ഉണ്ടായിരിക്കും.

കുറുമാത്തൂർ സൗത്ത് യു പി സ്കൂളിൽ വെച്ച് നടന്ന

Image
 സപ്ത ദിന ക്യാമ്പിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുപ്പ് നടത്തി..  കുറുമാത്തൂർ സൗത്ത് യു പി സ്കൂളിൽ വെച്ച് നടന്ന വെളിച്ചം സപ്ത ദിന സഹ വാസ ക്യാമ്പിൽ നാഷണൽ സർവീസ് സ്കീം സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ വളണ്ടിയർമാർ  ഹരിതം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുപ്പ് നടത്തി. ഹരിത സംസ്‌കൃതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ സ്വന്തം വീടുകളിൽ ഉണ്ടാക്കുന്നതിനും വേണ്ടി പ്രാപ്തരാക്കുന്ന തരത്തിൽ ഊന്നൽ നൽകിയാണ് പ്രവർത്തനം നടത്തിയത്. ക്യാമ്പ് നടന്ന പ്രദേശത്തെ ഇരുപതോളം വീടുകളിലും വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം ഒരുക്കിയിരുന്നു. പച്ചക്കറി തോട്ടം പരിപാലിക്കുന്നതിന് പ്രസ്തുത സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചു. വിളവെടുപ്പിന്റെ ഉത്ഘാടന കർമ്മം സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ സുലോചന ടീച്ചർ നിർവഹിച്ചു. പ്രിൻസിപ്പൽ അബ്ദുൾ മുത്തലിബ് എം,പ്രോഗ്രാം ഓഫീസർ ടി പി ഷഫീഖ്,സ്റ്റാഫ്‌ സെക്രട്ടറി സി സൈനുദ്ധീൻ,ഇ പി രമേശൻ,വളണ്ടിയർമാരായ സൽമാൻ ഇസ്മായിൽ നിമ ഫാത്തിൻ, കെ വി ഫാത്തിമ ഹാനി, മുഹമ്മദ്‌ അൻഫ...