Posts

Showing posts from July, 2022
Image
  ബാവുപ്പറമ്പ് സ്വാശ്രയ സംഘം ഈ വർഷത്തെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ബാവുപ്പറമ്പ് സ്വാശ്രയ സംഘം ഈ വർഷത്തെ ഉന്നത വിജയം നേടിയ വിദ്യർഥികളെ അനുമോദിച്ചു പ്രസിഡൻ്റ്.ഗംഗാദരൻ മാസ്റ്റർ, സെക്രട്ടറി കെ.വി. പ്രസാദ് മറ്റു ഭാരവാഹികൾ പങ്കെടുത്തു..

തളിപ്പറമ്പ് അപകടം: ഒരാൾ മരിച്ചു

Image
  തളിപ്പറമ്പ് അപകടം: ഒരാൾ മരിച്ചു തളിപ്പറമ്പ് മന്നയിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു ചെറുകുന്ന് തറയില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം വടക്കെ സി.സോമന്‍(46) ആണ് മരിച്ചത്.  സോമനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന യാത്രികനെ ഗുരുതര പരിക്കുകളോടെ പരിയാരത്ത് പ്രവേശിപ്പിച്ചു.
Image
 കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിൻ്റെ നേതൃത്യത്തിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിൻ്റെ നേതൃത്യത്തിൽ മുയ്യത്ത് സംഘടിപ്പിച്ച പോഷക 22 കർക്കിടക ഫെസ്റ്റിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം മുയ്യത്ത് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന അധ്യക്ഷത വഹിച്ചു വെസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ, സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ടി.പി.പ്രസന്ന ടീച്ചർ, സി.അനിത, വാർഡ് മെംബർമ്മാരായ എം.ഉണ്ണികൃഷ്ണൻ, വി.വി.പദ്മനാഭൻ ,പി.വി.കൃഷണൻ, എം.എം.രവീന്ദ്രൻ, കെ.പി.മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു സി.ഡി.എസ് ചെയർപേഴ്സൺ എൻ.റീജ സ്വാഗതവും, ദിവ്യ നന്ദിയും പറഞ്ഞു. പൂവ്വം, പൊക്കുണ്ട് കേന്ദ്രങ്ങളിലും കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു, പൊക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീനയും, പൂവ്വത്ത് പി.ലക്ഷ്മണനും ഉദ്ഘാടനം ചെയ്തു പതിനേഴ് വാർഡ് എ.ഡി.എസ്സുകളുടെ നേതൃത്യത്തിൽ വിവിധ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു
Image
 തളിപ്പറമ്പ്: ചിറവക്ക് സ്വദേശിയെ കാണാതായി, തളിപ്പറമ്പ്: ചിറവക്ക് സ്വദേശിയെ കാണാതായി, ആത്മഹത്യാകുറിപ്പെഴുതിവെച്ചത് വീട്ടുകാര്‍ പോലീസിന് കൈമാറി.ചിറവക്ക് ശങ്കരനിലയത്തിലെ പപ്പട നിര്‍മ്മാതാവ് പി.വി.വിജയന്‍പിള്ളയെയാണ്(64) കാണാതായത്. മകന്‍ വൈഷ്ണവിന്റെ പരാതിയില്‍ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു. 29 ന് രാത്രി എട്ടരക്കാണ് ഇദ്ദേഹത്തെ കുടുംബവീട്ടില്‍ നിന്ന് കാണാതായത്. കുടുംബസ്വത്തില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട ഷെയര്‍ മൂത്ത സഹോദരന്റെ ഭാര്യയും മക്കളും തരുന്നില്ലെന്നും ഇവര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നും കത്തെഴുതിവെച്ചാണ് വിജയന്‍പിള്ള വീട്ടില്‍ നിന്നും പോയതെന്നാണ് പരാതി. മൊബൈല്‍ഫോണും വീട്ടില്‍ ഉപേക്ഷിച്ച നിലയിലാണ്. തളിപ്പറമ്പിലെ പ്രമുഖ പപ്പടവ്യാപാരിയായിരുന്ന പരേതനായ പി.വി.നാരായണപിള്ളയുടെ മകനാണ് കാണാതായ വിജയന്‍പിള്ള.
Image
ഭാർഗവൻ പറശ്ശിനിക്കടവിൻ്റെ 'ഉസ്കൂൾ കാലം' ആസ്വാദനം മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ഒ.എം.ഡി വായനാവേദിയുടെ ആഭിമുഖ്യത്തിൽ ഭാർഗവൻ പറശ്ശിനിക്കടവിൻ്റെ "ഉസ്കൂൾ കാലം" എന്ന പുസ്തകത്തിൻ്റെ ആസ്വാദനം പി. ഹരിശങ്കർ മാസ്റ്റർ നിർവഹിച്ചു.കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ്. സൂര്യൻ ഉയർന്നു പോകുമ്പോൾ അതിൻ്റെ മനോഹാരിത നഷ്ടപ്പെട്ടു പോകുന്നതു പോലെ ബാല്യകാലം കഴിയുന്നതോടെ മോഹിപ്പിക്കുന്ന ഒര്കാലഘട്ടം നമ്മുടെ ജീവിതത്തിൽ നിന്ന് അന്യമാകുമെന്ന് ഓർമ്മിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ പി.വി ശ്രീധരൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ, ഒ.എം മധുസൂദനൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ഭാർഗവൻ പറശ്ശിനിക്കടവിൻ്റെ മറുമൊഴിയിൽ പിന്നിട്ട എഴുത്തുവഴികൾ വായനക്കാരുമായി പങ്കിട്ടു.കെ.കെ ഭാസ്കരൻ (പ്രസി.സി.ആർ.സി) അധ്യക്ഷനായ ചടങ്ങിൽ പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) സ്വാഗതവും, വായനാ വേദി കൺവീനർ പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

മയ്യിൽ വേളം സ്വദേശി ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു

Image
 മയ്യിൽ വേളം സ്വദേശി ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു മയ്യിൽ വേളം സ്വദേശി ഇന്ത്യൻ കരസേനയിലെ ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു. പരേതനായ കെ.പി കൃഷ്ണൻ - പ്രസന്ന കുമാരി ദമ്പതികളുടെ മകനാണ്. വീരമൃത്യു വരിച്ച ജവാൻ കെ.പി പ്രജിത്ത് സഹോദരനാണ്. ഭാര്യ: നിഖില, മക്കൾ: സാൻവിയ കൃഷ്ണ, സാഗ്നിക ലക്ഷ്മി. സഹോദരി ആശ്രിത.

100 കോടിക്കാരന്റെ സഹായിയെ കാണാനില്ലെന്ന്, തട്ടിക്കൊണ്ടുപോയെന്ന് സംശയം-പോലീസ് അന്വേഷണം തുടങ്ങി.

Image
  100 കോടിക്കാരന്റെ സഹായിയെ കാണാനില്ലെന്ന്, തട്ടിക്കൊണ്ടുപോയെന്ന് സംശയം-പോലീസ് അന്വേഷണം തുടങ്ങി.. തളിപ്പറമ്പ് :നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ സഹായിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സുഹൈറി നെ ജൂലായ് 23 മുതല്‍ കാണാനില്ലെന്നാണ് പരാതി. 23 ന് രാവിലെ വീട്ടില്‍ നിന്ന് പോയ സൂഹൈര്‍ 24 ന് ഫോണില്‍ വിളിച്ച് തളിപ്പറമ്പിലുണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞുവെങ്കിലും വന്നില്ലെന്നും മൊബൈല്‍ സ്വിച്ചോഫ് ചെയ്തിരിക്കയാണെന്നും പരാതിയില്‍ പറയുന്നു. സുഹൈറിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. സൈബര്‍സെല്‍ മുഖേന പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്.

ശ്രീ എം ടി ഗോവിന്ദൻ നമ്പ്യാർ (74) നിര്യാതനായി

Image
 ശ്രീ എം ടി ഗോവിന്ദൻ നമ്പ്യാർ (74) നിര്യാതനായി. കുറ്റിക്കോൽ: ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ച് കുറ്റിക്കോലിൽ മീനങ്കട തറവാടിനു സമീപം വീട് വെച്ച് താമസിക്കുകയും തുടർന്ന് പ്രശസ്തമായ മീനങ്കട തറവാടിന്റെ നേതൃത്വം സ്വയം ഏറ്റെടുക്കുകയും ചെയ്ത ശ്രീ എം ടി ഗോവിന്ദൻ നമ്പ്യാർ (74) ഇന്ന് വെളുപ്പിന് നമ്മെ വിട്ടു പിരിഞ്ഞു... പൊതു സമൂഹത്തിന്റെ എല്ലാ വിഷമത്തിലും നല്ല രീതിയിൽ സഹകരിച്ചു പോവുന്ന വ്യക്തിത്വമാണ് ശ്രീ ഗോവിന്ദാട്ടന്റെ വേർപാടിലൂടെ നാടിന് ഇല്ലാതായത്.... ഭാര്യ: ലീല എം സി . ഏക മകൻ : ഷിബു (ലണ്ടൻ).മരുമകൾ :ഗാബി .സഹോദരങ്ങൾ: എം.ടി.കുഞ്ഞിരാമൻ (വടക്കാഞ്ചേരി ) ജാനകി (വടക്കാഞ്ചേരി ) കാർത്ത്യായനി (കോൾമൊട്ട ) ലക്ഷ്മിക്കുട്ടി (മലപ്പട്ടം ) പരേതയായ നാരായണി. സംസ്കാരം നാളെ ജൂലൈ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേണിയൻ കുന്ന് പൊതു ശ്മശാനത്തിൽ ..... ആദരാജ്ഞലികൾ .....

100 കോടി തട്ടിയെടുത്ത് തളിപറമ്പ് സ്വദേശി മുങ്ങി

Image
  100 കോടി തട്ടിയെടുത്ത് തളിപറമ്പ് സ്വദേശി മുങ്ങി തളിപറമ്പ്  കോടികൾ തട്ടിയെടുത്ത യുവാവ് മുങ്ങി .. തളിപ്പറമ്പ്: നൂറ് കോടി രൂപയുമായി യുവാവ് മുങ്ങിയതായി പരാതി. തളിപ്പറമ്പില്‍ ബിസിനസ് നടത്തുന്ന യുവാവ് മുങ്ങിയതായാണ് പ്രചാരണം. തളിപ്പറമ്പിലെ നിരവധി സമ്പന്നന്‍മാരുടെ പണമാണ് യുവാവിനെ ഏല്‍പ്പിച്ചിരുന്നത്.അഞ്ച് കോടിമുതല്‍ 10 ലക്ഷം രൂപ വരെയാണ് നൂറുകണക്കിനാളുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നതത്രേ. ഇതില്‍ കൂടുതലും രേഖകളില്ലാത്ത പണമായതിനാല്‍ ഇതേവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. യുവാവ് വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. അതിസമ്പന്നര്‍ക്ക് പുറമെ സാധാരണക്കാരായ ചില കച്ചവടക്കാരും യുവാവിന് പണം നല്‍കിയതായാണ് വിവരം. യുവാവ് മുങ്ങിയതറിഞ്ഞ് നിരവധി പേര് യുവാവ് വീടായ ചപ്പാരപ്പടവ് അന്വേഷിച്ചപ്പോൾ എന്തിന് നിങൾ ഇത്രയും പൈസാ ചെക്കൻ്റെ കയ്യിൽ എന്തിന് നൽകി എന്നുള്ള ചോദ്യം വന്നതോടെ നിക്ഷേപകർക്ക് മറുപടി ഇല്ലാതെ ആയിപ്പോയി
Image
  കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിയായ ഷാഹിന അബുള്ള MBBS കരസഥമാക്കി നമ്മുടെ കുറുമാത്തൂർ നാടിന് അഭിമാനം.. കുറുമാത്തൂർ പൊക്കുണ്ട് പെട്രോൾ പമ്പ് സമീപം താമസിക്കുന്ന അബ്ദുള്ള അസ്മ ദമ്പതികളുടെ മകളാണ് ...... കുറുമാത്തൂർ വാർത്തയുടെ  എല്ലാ വിധ ആശംസകളും നേരുന്നു

ഇരിക്കൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

Image
 ഇരിക്കൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഇരിക്കൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. ചാടുന്നത് കണ്ട കാൽനടയാത്രക്കാർ ഉടൻ ഇരിക്കൂർ പോലീസിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി യുവാവിനെ രക്ഷപ്പെടുത്തി. തുടർന്ന് കണ്ണൂർ ആശുപതിയിലേക്ക് കൊണ്ടുപോയി. യുവാവ് അബോധാവസ്ഥയിലാണ്. തൃശൂർ സ്വദേശി ആണെന്നാണ് പ്രഥമികവിവരം. പാലത്തിൽ നിന്നും ഏതാണ്ട് പതിനഞ്ച് മീറ്റർ താഴ്ചയിലേക്കാണ് ചാടിയത്. പുഴയിൽ വെള്ളം കുറഞ്ഞതും ഒഴുക്ക് ഇല്ലാത്തതിനാലുമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. ചാടാനുള്ള കാരണം വ്യക്തമല്ല.     
Image
നാളെ കാരുണ്യ യാത്ര   കുറുമാത്തൂർ സ്വദേശിയായ പി വി നാരായണൻ ചികിൽസക്ക് കൈ താങ്ങുമായ് sree Meenakshi bus കാരുണ്യ യാത്ര നടത്തുന്നു 

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി ജൂലൈ 3 മുതൽ ഓണവധി

Image
  ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി  സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

പോക്സോ കേസിൽ ടാപ്പിംഗ് തൊഴിലാളിയായ തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ.

Image
  പോക്സോ കേസിൽ ടാപ്പിംഗ് തൊഴിലാളിയായ തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ. . തിരുവട്ടൂർ ഭാഗത്ത് റബ്ബർ ടാപ്പിംഗ് ജോലി ചെയ്യുന്ന പി.എ. അസീസിനെ (60)യാണ് എസ്.ഐ. നിബിൻ ജോയി അറസ്റ്റു ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നിരന്തരം ലൈംഗീക ഉദ്ദേശ്യത്തോടെ അശ്ലീല ഭാഷയിൽ സംസാരിക്കുകയും മിഠായി നൽകി പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോക്സോ കേസെടുത്തത്.ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ആദ്യ സംഭവം പിന്നീടും പല തവണ ശല്യം തുടർന്നു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് 13 കാരിയായ വിദ്യാർത്ഥിനി സംഭവം പുറത്തു പറഞ്ഞത്. വഴിയരികിൽ കാണുമ്പോഴെല്ലാം മിഠായി നൽകി ലൈംഗീക ഉദ്ദേശ്യത്തോടെ പല തവണ ഇയാൾ അശ്ലീല ഭാഷയിൽ സംസാരിച്ചിരുന്നു വെന്ന് കൗൺസിലിംഗിൽ കുട്ടി തുറന്നു പറഞ്ഞതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.തുടർന്ന് പരിയാരം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Image
  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരിക്കുകളില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.
Image
  ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി രൂപീകരിച്ചു   ആഗസ്റ്റ് 18 വ്യാഴം നടക്കാൻ ഇരിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് സുദർശനം ബാല ഗോകുലതിൻ്റെ നേതൃത്വത്തിൽ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ആഗസ്റ്റ് 18 നു വൈകിട്ട് 3 മണിക്ക് ചൊറുക്കള നാഗത്തിൽ നിന്ന് ആരംഭിക്കുന്ന ഉണ്ണിക്കണ്ണമാരും , വാദ്യ ഘോഷവും അടങ്ങുന്ന വർണ്ണ ശബളമായ ശോഭയാത്ര ചൊറുക്കള , ഹൈസ്കൂൾ മെയിൻ റോഡ് വഴി പൊക്കുണ്ടിലേക്ക് എത്തിച്ചേരും. സമാപനം ആലത്തുംകുണ്ട് മുത്തപ്പ ക്ഷേത്രം. ശോഭായാത്രയിൽ രാധാ , കൃഷ്ണ വേഷം ധരിപ്പിച്ചു കുട്ടികളെ പങ്കെടുപ്പിക്കാൻ ബന്ധപ്പെടേണ്ട നമ്പർ 8590724151
Image
  ചെങ്ങളായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് കെ.പി.കുഞ്ഞമ്പു നമ്പ്യാർ നിര്യാതനായി  ചെങ്ങളായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് കെ.പി.കുഞ്ഞമ്പു നമ്പ്യാർ (നിടിയങ്ങ)അല്പം മുൻപ് മരണപ്പെട്ടു
Image
  താഴെ ചെറുക്കള മുയ്യം റോഡിൽ മാലിന്യം തള്ളിയനിലയിൽ. കാൽനട യാത്ര പോലും ദുസ്സഹനം  താഴെ ചെറുക്കള മുയ്യം റോഡിൽ മാലിന്യം തള്ളിയനിലയിൽ. കാൽനട യാത്ര പോലും ദുസ്സഹനം  രാത്രിക്ക് ആരൊക്കെയോ വന്ന് മാലിന്യം തള്ളിയിട്ട പോകുന്നതായി പ്രദേശ വാസികൾ പറഞ്ഞു സ്ക്കൂൾ കുട്ടികൾ അടക്കം പലരും ഇതുവഴി യാത്രാ ചെയ്യുന്നവരാണ് ... ദുർഗന്ധം കാരണം നടക്കാൻ പോലും ബുദ്ധിമുട്ട് ആണ് മാലിന്യം ഇട്ടത് കാരണം തെരുവ് നായകൾ കൂടുതൽ ആണ് ബന്ധപ്പെട്ടവർ ഇടപെടണമെന്നും CCTV camera സ്ഥാപിക്കണം എന്നും നാട്ടുകാര് പറഞ്ഞു 
Image
പ്രിയദർശിനി ജനശ്രീ മിഷൻ കുറുമാത്തൂർ, പെരുമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ SSLC, PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു  തളിപ്പറമ്പ: പ്രിയദർശിനി ജനശ്രീ മിഷൻ കുറുമാത്തൂർ, പെരുമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ SSLC, PLUS TWO ഉന്നത വിജയം നേടിയ കുട്ടികളെ ക്യാഷ് അവാർഡും.. ഉപഹാരവും നൽകി അനുമോദിച്ചു.    ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചത് കുറുമാത്തൂർ പഞ്ചായത്ത്‌ നാലാം വാർഡ്‌ മെമ്പറും ജനശ്രീ മണ്ഡലം ചെയർമാനും കൂടിയായ ശ്രീ. കെ. വി.നാരായണൻ കുട്ടി ആണ്.         വാർഡ് മെമ്പർ റാഷിദ അനുമോദനം നടത്തി. ബി. പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.      എം. വി. രാജീവൻ, കെ.വി. സുരേഷ് ബാബു, കെ. പി. വിജേഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.           കെ വി നാരായണൻ, തങ്കമണി കെ പി, എം വി ബാലകൃഷ്ണൻ, ടി ടി വേലായുധൻ, ബി പി രാജൻ, ടി വി ബാലകൃഷ്ണൻ, ടി വി ജയപ്രകാശൻ , ബി പി മധുസൂദനൻ,കെ കെ രാജീവൻ എന്നിവർ നേതൃത്വം നൽകി.

ഷോക്കേറ്റ് പിടഞ്ഞു വീണ പരുന്തിന് പുതു ജീവനേകി കെ.എസ്.ഇ.ബി. ജീവനക്കാർ

Image
  ഷോക്കേറ്റ് പിടഞ്ഞു വീണ പരുന്തിന് പുതു ജീവനേകി കെ.എസ്.ഇ.ബി. ജീവനക്കാർ തളിപറമ്പ് ഇലക്ട്രിക്കൽ സെക്ഷനിൽ മെയ്ന്റനൻസ് വർക്ക് ചെയ്യുന്നതിനിടയിലാണ് HT ലൈനിൽ നിന്നും പരുന്ത് ഷോക്കേറ്റ് വീണത്. ജീവനക്കാരായ രാജേഷ് പണ്ണേരി , രജീഷ്, ഷാജി, ബാബുരാജ്, എന്നിവരുടെ നേതൃത്വത്തിൽ അവസരോചിതമായി CP R നൽകിയാണ് പരുന്തിന് ജീവന്റെ തുടിപ്പ് പകർന്നത്.

പാടിക്കുന്നില്‍ ടാഗോര്‍ ഫ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം.

Image
  പാടിക്കുന്നില്‍ ടാഗോര്‍ ഫ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം..  ഇന്ന് പുലര്‍ച്ചെ 5.30നോടെയാണ് സംഭവം. ബോയിലര്‍ പിടിപ്പിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂര്‍ണമായും അഗ്നിക്കിരയായി. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ രാജീവന്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസര്‍ ടി.അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണം.

എൻ സി പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂർ വിജയനെ അനുസ്മരിച്ചു

Image
  എൻ സി പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂർ വിജയനെ അനുസ്മരിച്ചു. കണ്ണൂർ : എൻ സി പി സംസ്ഥാന പ്രസിഡന്റും പ്രമുഖ വാഗ്മിയും ആയിരുന്ന ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനാചരണം എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി കെ രവീന്ദ്രൻ,സംസ്ഥാന നിർവാഹക സമിതി അംഗം കെ എ ഗംഗാധരൻ,ജില്ലാ വൈസ് പ്രസിഡണ്ട് പി സി അശോകൻ,ജില്ലാ ജനറൽ സെക്രട്ടറി വി സി വാമനൻ, ജില്ലാ ട്രഷറർ സി എച്ച് പ്രഭാകരൻ,നാഷണലിസ്റ്റ്  മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി ശിവദാസ്, നാഷണലിസ്റ്റ്   യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ പ്രസന്ന,സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യാ സുകുമാരൻ, എൻ സി പി ബ്ലോക്ക് പ്രസിഡണ്ട് കെ കെ രജിത്ത്,വി പി ജയദേവൻ,കെ പി സക്കീന തുടങ്ങിയവർ സംസാരിച്ചു. ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും നടന്നു. ഫോട്ടോസ്..... എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ പുഷ്പാർച്ചന

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Image
68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു മികച്ച നടി അപർണ, നടൻ സൂര്യയും അജയ് ദേവ്ഗണും, സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി ദില്ലി : 68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു (68th National Film Awards 2022). സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി.  മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് 'സൂരറൈ പോട്രി'ലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി. മിക
Image
  കൂനം എ.എൽ പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു കൂനം: കൂനം എ.എൽ പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ അമ്പത്തിമൂന്നാം വാർഷികാഘോഷമാണ് ജുലായ് 21 വ്യാഴാഴ്ച നടന്നത്. കുട്ടികൾ ആദ്യ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചു കൊണ്ട് മറ്റ് വിദ്യാർഥികളുമായി അഭിമുഖത്തിൽ ഏർപ്പെട്ടു . അപ്പോളോ 11 വാഹനത്തിൻ്റെ മാതൃക നിർമിച്ചു കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ അധ്യാപകരായ ഷീബ.ടി, പ്രീത.പി, സുകന്യ .പി, വിജില, ആഷിഖ് ബഷീർ. എം എന്നിവർ ചാന്ദ്രദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രധാനാധ്യാപിക പി.വി. ജയന്തി ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് കുട്ടികളുമായി സംസാരിച്ചു. ഡോക്യുമെൻ്ററി പ്രദർശനം, കുട്ടികളുടെ കവിതാലാപനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു.

ഈ ചേർത്തു നിർത്തലാണ് നാടിനാവശ്യം: മേയർ

Image
 ഈ ചേർത്തു നിർത്തലാണ് നാടിനാവശ്യം: മേയർ കണ്ണൂർ സിറ്റി: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനമേകുന്നതാണ് ഈ ചേർത്തുനിർത്തലുകൾ എന്ന് മേയർ അഡ്വ. ടി ഒ മോഹനൻ. കണ്ണൂർ സിറ്റിയിലെ സ്നേഹസല്ലാപം കൂട്ടായ്മ അവതരിപ്പിച്ച 'സ്നേഹാദരവും സമ്മാനദാനവും' പരിപാടി ഉദ്ഘാടനം ചെയ്ത്  ബ്രിട്ടീഷ് സർക്കാറിന്റെ ഡയാന രാജകുമാരിയുടെ സ്മരണാർത്ഥം സാമാഹിക പ്രവർത്തനത്തിന് നല്കുന്ന അവാർഡ് ജേതാവ് സന അഷറഫിനെ ആദരിക്കുകയും ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം  സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പത്ത് വ്യക്തിത്വങ്ങളെയും  എസ് എസ് എൽ സി, പ്ലസ് ടു വിജയികളെയും  മർഹൂം എ ആസാദ് നഗറിൽ എന്ന നാമകരണം ചെയ്ത മുസ്ലിം ജമാത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം റോയൽസിന്റെ മികച്ച മേയർക്കുള്ള അവാർഡിന് അർഹനായ ടി ഒ മോഹനന് കൂട്ടായ്മയുടെ സ്നേഹാദരവ് നല്കുകയും ചെയ്തു  കൂട്ടായ്മയിൽ നടന്ന വിവിധയിനം മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.  കൂട്ടായ്മയുടെ സിസി മെമ്പർ പി വി അബ്ദുർറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറ്റി ജുമാമസ്ജിദ് ഖത്തീബ് അബ്ദുൾ നാസർ മൗലവി മുഖ്യ പ്രഭാഷണത്തിലൂടെ വിദ്വേഷത
Image
  കൂനത്തെ ആന്തൂർ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു.  വയസ്സ് 87.പരേതരായ പടിക്കൽ വീട്ടിൽ ഓതേനൻ നമ്പ്യാരുടേയും ആന്തൂർ വീട്ടിൽ ചിയ്യായി അമ്മയുടെയും മകനാണ്. ഭാര്യ പനക്കട വീട്ടിൽ കാർത്ത്യായനിയമ്മ മക്കൾ, മാധവൻ, ലീല, രാമചന്ദ്രൻ, പരേതനായ പവിത്രൻ, മരുമക്കൾ ഉഷ, പ്രഭാകരൻ നമ്പ്യാർ, ചന്ദ്രമതി, രാജേശ്വരി,. ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്.

ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു

Image
  ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹിയിദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. യു.ഷാജഹാൻ- മുഹൈറ ദമ്പതികളുടെ മകളാണ്.