റാസൽ ഖൈമയിലെ വാഹനാപകടം: മരിച്ച മലയാളിൽ മട്ടന്നൂർ സ്വദേശിയായ യുവാവും തലശേരി സ്വദേശിനിയും
റാസൽ ഖൈമയിലെ വാഹനാപകടം: മരിച്ച മലയാളിൽ മട്ടന്നൂർ സ്വദേശിയായ യുവാവും തലശേരി സ്വദേശിനിയും
കണ്ണൂർ:റാസൽഖൈമയിൽ നിർത്തിയിട്ട ട്രക്കിനു പിന്നിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 13 പേർ മരിച്ചു.
. കണ്ണൂർ സ്വദേശികളായ രണ്ടു പേരാണ് മരിച്ച മലയാളികൾ.
തലശ്ശേരി പന്ന്യന്നൂർ സ്വദേശി സങ്കീർത്ത് നിവാസിൽ സങ്കീർത്ത സുരേഷ് (26), കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തത്തിൽ ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് മരിച്ചത്. മഹിമ സോണി (ഗുജറാത്ത്), വിനോദ്‌കുമാർ (തമിഴ്നാട്) എന്നിവരും മരിച്ചതായി ബന്ധുക്കൾ സ്‌ഥിരീകരിച്ചിട്ടുണ്ട്.
മട്ടന്നൂരിലെവിമുക്ത ഭടൻ കെ.വി.മോഹനന്റെയും റിട്ട അധ്യാപിക പി.കെ. സുമംഗലയുടെയും മകനാണ് മരിച്ച ഹേമന്ത്. മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണു സൂചന. പുലർച്ചെ ഒരു മണിയോടെ അൽ മനായിലാണ് അപകടമുണ്ടായത്. ദുബായിലെ സ്വകാര്യ ട്രാവൽ ഏജൻസി വഴി വീസ മാറ്റുന്നതിന് ഒമാനിൽ പോയി മടങ്ങിയവരാണു ബസിലുണ്ടായിരുന്നത്.
ഇതേസമയം മരിച്ചവരുടെ ഔദ്യോഗിക പട്ടിക ഷാർജ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്.


Comments
Post a Comment