തളിപ്പറമ്പ് : തൃച്ചംബരം "അഞ്ജലി"യിൽ എം. ജെ രാജൻ (76)നിര്യാതനായി
തൃച്ചംബരം "അഞ്ജലി"യിൽ എം. ജെ രാജൻ (76)നിര്യാതനായി. ദേനാ ബാങ്ക് ജീവനക്കാരനായിരുന്നു.
പരേതരായ കെ. പി. കെ നായരുടെയും മാടായി വീട്ടിൽ കുഞ്ഞു ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ പ്രസന്ന കെ. വി.
മകൾ രേഷ്മ, മരുമകൻ
രഞ്ജിത് ചന്ദ്രൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ, ലണ്ടൻ.)
സഹോദരങ്ങൾ : എം. വി പദ്മാവതി(തലശ്ശേരി ), ശോഭന (ചെന്നൈ )പരേതരായ എം. വി സരോജിനി (BARC),
ഡോ. എം. ആർ. ചന്ദ്രൻ (ഫോറെൻസിക് വിദഗ്ധൻ, മുൻ ഡയറക്ടർ, മെഡിക്കൽ എഡ്യൂക്കേഷൻ. )
ദേനാ ബാങ്ക് എംപ്ലോയീസ് യൂണിയൺ സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, AIBEA കണ്ണൂർ ജില്ലാ സെക്രട്ടറി , പ്രസിഡന്റ്, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ബാങ്ക് ജീവനക്കാരുടെ കലാ സാംസ്‌കാരിക വേദി തരംഗത്തിന്റെ കൺവീനർ ആയിരുന്നു.
പൊതു ദർശനം ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ സ്വവസതിയിൽ. സംസ്ക്കാരം 11 മണിക്ക് തൃച്ചംബരം എൻ. എസ് എസ്സ് ശ്മശാനത്തിൽ.

Comments
Post a Comment