Posts

Showing posts from June, 2022
Image
  വളര്‍ത്തു നായയില്‍ നിന്നും പേ വിഷബാധ, ഒരു മരണം കൂടി വളര്‍ത്തു നായയില്‍ നിന്നും പേ വിഷബാധയേറ്റ് തൃശൂരിലും മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ (60) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹത്തിന് നായയുടെ കടിയേറ്റത്. ഏതാനും ദിവസം മുന്‍പ് അസ്വസ്ഥത തോന്നിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. പേ വിഷബാധയേറ്റ് ശ്രീലക്ഷ്മി എന്ന യുവതിയുടെ മരണത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് രണ്ടാമത്തെ സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 30 നായിരുന്നു പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. ഉടന്‍ ചികിത്സ തേടുകയും ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകളും സ്വീകരിക്കകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുമ്പ് പേ വിഷബാധയുടെ ലക്ഷണം കാണിച്ചുതുടങ്ങിയത്. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.മകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തിരുന്നുവെന്നാണ് ശ്രീലക്ഷ്മിയുടെ പിതാവിന്റെ പ്രതികരണം. മെയ് 30, ജൂണ്‍ രണ്ട്, ജൂണ്‍ അഞ്ച്, ജൂണ്‍ 27 തി
Image
  അയൽവീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് പേവിഷ ബാധയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു മെയ് 30 നാണ് പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മിയെ (19) അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. 2 ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് പരിശോധനയിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി. ഈ മാസം മാത്രം
Image
പറശ്ശിനിക്കടവിലെ വടക്കീൽ യശോദ (90) നിര്യാതയായി  പറശ്ശിനിക്കടവിലെ വടക്കീൽ യശോദ (90) നിര്യാതയായി പരേതനായ പറശ്ശിനിമഠപ്പുരക്കൽ ഗോപാലൻ്റ ഭാര്യയാണ് മക്കൾ, ലതിക (റിട്ട. ടീച്ചർ), അജിതൻ, മുരളീധരൻ (ഇരുവരും പറശ്ശിനിമടപ്പുര), പ്രവീണ ,അനിത, മരുമക്കൾ ബാലകൃഷ്ണൻ (ബക്കളം ) സവിത (പുതിയതെരു ) ഗീത (അഴീക്കോട്), മനോഹരൻ (കൊറ്റാളി) സംസ്കാരം നാളെ (30-6-22)രാവിലെ 9.30ന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ
Image
  ഈ ഫോട്ടോയിൽ കാണുന്ന  എ. വി കോരൻ (59) വയസ്സ് പന്നിയൂർ, കാലിക്കടവ് 26/6/2022 മുതൽ കാണ്മാനില്ല.  കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.* Contact number:         9497964168 9497980884
Image
  കുറ്റിക്കോലിൽ ബസപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ജോബിയാ ജോസഫ് ആണ് മരിച്ചത്  കുറ്റിക്കോലിൽ ബസപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ജോബിയാ ജോസഫ് ആണ് ബസിനടിയിൽ കുടുങ്ങി മരിച്ചത് . തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.
Image
  ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള 165/ IV / 2016 കണ്ണൂർ ജില്ല കൺവെൻഷൻ സംസ്ഥാ ട്രഷറർ സാജൻ എബ്രഹാം ഉദ്ഘാടനം ചെയ്തു.. അനുശോചനം: വിനോദ് KT ജില്ലാ വൈസ് പ്രസിഡന്റ്  സ്വാഗതം :  മുഹമ്മദ് നസീർ പി.കെ ജില്ലാ സെക്രട്ടറി അദ്ധ്യക്ഷൻ :  രാജേഷ് OT K ജില്ലാ പ്രസിഡന്റ് മുഖ്യപ്രഭാഷണം . MR രാജശേഖരൻ LS WAK സംസ്ഥാ ഓഡിറ്റർ ആശംസകൾ ചന്ദ്രൻ KT തൃശൂർ രവി പുഴക്കൽ പാലക്കാട് മനോജ് KK . കണ്ണൂർ TSS ബാവ കോഴിക്കോട് ഷാജു ഇടുക്കി P MH -ഇഖ്ബാൽ കോട്ടയം പഠന ക്ലാസ് വേണുഗോപാൽ LSWAKസംസ്ഥാന ഓർഗനൈസർ നന്ദി :ശ്രീനിഷ് VP LS WAK ജില്ലാ ട്രഷറർ
Image
    മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം; ഏച്ചൂരിൽ അച്ഛനും മകനും മുങ്ങിമരിച്ചു കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം സംഭവിച്ചത്. മരിച്ച ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്. വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
Image
  ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശിയായ സൈനികൻ മരിച്ചു ആലക്കോട്: രോഗബാധിതനായി പൂനെയിൽ ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു.പാത്തൻപാറയിലെ പരേതനായ കണിച്ചുകാട്ട് കുര്യന്റെ മകൻ ജോർജ് (30) ആണ് മരിച്ചത്.ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പൂനെയിലെ മിലിട്ടറി ഹോസ്പിറ്റലിൽ മജ്ജമാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ നടത്തിവരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം. സംസ്കാരം നാളെ 4 മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ. കൊച്ചുവേലിക്കകത്ത് കുടുംബാംഗം ലിസമ്മയാണ് മാതാവ്. സഹോദരങ്ങൾ: അനു(ചാലക്കുടി) അപർണ്ണ. വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്ന ജോർജിന്റെ വേർപാട് ഉറ്റവരെയും സുഹൃത്തുക്കളെയും പാത്തൻപാറ ഗ്രാമത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി
Image
  മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്.  ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്‌ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Image
    കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ് ചൂട്ട് പ്രതിഷേധം നടത്തി  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി ചൊറുക്കള ടൗണിൽ നിന്നും പ്രതിഷേധ പ്രകടനവുമായി പൊക്കുണ്ട് ടൗണിലേക്ക് പ്രതിഷേധം തീർത്തു *യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സഈദ് പന്നിയൂരിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു .മുസ്ലിം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് ജന: സെക്രട്ടറി അഡ്വ: മുജീബ് റഹ്മാൻ സമര ഭടന്മാരെ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു**പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻ്റ് അരിഫ് TK, സാമ അബ്ദുള്ള, മണ്ണൻ സുബൈർ,ആരിഫ് NP, മുഹ്സിൻ പൊക്കുണ്ട്,ഷക്കീർ ചൊറുക്കള, ശാഖാ ഭാരവാഹികളായ, ഷരീഫ് ചൊറുക്കള ,മുഹ്സിൻ ചൊറുക്കള, ശംസാദ് പൊക്കുണ്ട്, സാഹിർ ,സജജാദ് K K, ഷിജാൻ M, അസ്ലം Pi ,ശാക്കിർ ,അഷ്ക്കർ ചൊറുക്കള എന്നിവർ സംസാരിച്ചു.dubai KMCC സാദിക്ക് അബ്ദുള്ള,ശാഖ msf പ്രസിഡന്റ് മുഹാദ്. **കുറുമാത്തൂർ പഞ്ചായത്ത് ജന:സെക്രട്ടറി ഇസ്മായിൽ മഴൂർ സ്വാഗതവും, ഉമ്മർ താനിക്കുന്ന് നന്ദി
Image
  ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ മരിച്ച നിലയിൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത എൻ.ഡി പ്രസാദ് എന്ന നടനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി എന്നീ സിനിമകളിലും പ്രസാദ് വേഷമിട്ടിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തിലെത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് പ്രസാദ് ശ്രദ്ധിക്കപ്പെട്ടത്.
Image
  വിജയ് ബാബുവിനെ ഇന്ന് കസ്റ്റഡിയില്‍ എടുക്കും; ചോദ്യം ചെയ്യൽ ജൂലൈ 3 വരെ യുവ നടിയുടെ പീഡന പരാതിയില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും നടപടികള്‍. ഇന്ന് മുതല്‍ ജൂലൈ 3 വരെയാണ് വിജയ്ബാബുവിനെ ചോദ്യം ചെയ്യുക. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ടുപോകും. നാട്ടില്‍ ഉണ്ടാകണമെന്നത് ഉള്‍പ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗ
Image
  മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനപ്രവേശം നിർത്തി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനപ്രവേശം നിർത്തി. ശക്തമായ മഴയെത്തുടർന്ന് കടലേറ്റവും ബീച്ചിൽ മണൽ തിട്ടകൾ രൂപപ്പെടുകയും ചെയ്തതിനെത്തുടർന്ന്‌ ഞായറാഴ്ച രാവിലെ മുന്ന്‌ കവാടങ്ങളും അടച്ചു.  മണൽതിട്ടകൾ കാരണം ഡ്രൈവിങ് അസാധ്യമായി. ഞായറാഴ്ച ഒട്ടേറെപ്പേർ വാഹനങ്ങളുമായി എത്തിയെങ്കിലും ബീച്ചിലേക്ക് കയറാനായില്ല. റോഡരികിലും മറ്റും വാഹനങ്ങൾ നിർത്തിയിട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.  മുൻകൂട്ടി വിവരം നൽകാതെയാണ് ബീച്ചിലേക്കുള്ള വാഹനപ്രവേശനം നിർത്തിയതെന്ന് പരാതിയുണ്ട്‌.
Image
  വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു ഇരിട്ടി: ജബ്ബാർക്കടവിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചാക്കാട് സ്വദേശി പുതിയപുരയിൽ ഷുഹൈൽ (28) ആണ് മരിച്ചത്. ചാക്കാട് സ്വദേശി ഓട്ടോ ഡ്രൈവർ ഷുഹൈബ്, കല്ലുമുട്ടി സ്വദ്ദേശി റജീസ് എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30തോടെ ഇരിട്ടി പേരാവൂർ റോഡിൽ ജബ്ബാർ കടവിന് സമീപമായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും ഹാജിറോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും പേരാവൂർ ഭാഗത്തു നിന്നും വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരേതനായ മൊയ്തീൻകുട്ടി-സക്കീന ദമ്പതികളുടെ മകനാണ്. ഷുഹൈബ്, ജുനൈദ്, ഷബാന, സഫ്ന എന്നിവർ സഹോദരങ്ങളാണ്.
Image
  ബിൻഷ ഒറ്റയ്ക്കല്ലെന്ന് പൊലീസ്; കണ്ണൂര്‍ റെയില്‍വേ ജോലി തട്ടിപ്പിലെ 'മാഡം' ആരാണ്  കണ്ണൂര്‍: റെയിൽവേയിൽ ജോലി വാഗ്ദാനം (Railway Job Fraud) ചെയ്ത് പണം തട്ടി അറസ്റ്റിലായ യുവതിക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ്. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസിനെ ഇന്നലെ ഉച്ചയ്ക്കാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ണൂർ ടൗൺ പൊലീസ് (Kannur Police) അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം പഠിച്ച സ്ത്രീകളടക്കമുള്ള നിരവധി പേരെയാണ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാൻ സഹായിക്കാമെന്നും പറഞ്ഞ് ലക്ഷക്കണക്കിന് രൂപ വാങ്ങി പറ്റിച്ചത്. റെയിൽവേ ടി ടി ആർ ആണെന്നായിരുന്നു ബിൻഷ നാട്ടുകാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം പറഞ്ഞിരുന്നത്.  ടി ടി ആറിന്‍റെ യൂനിഫോമും ധരിച്ച് പലപ്പോഴും ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവർക്കൊപ്പം ഒരു സ്ത്രീയടക്കം കുറച്ച് പേർ കൂടി തട്ടിപ്പിൽ കൂടെയുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. താനല്ല, ഒരു 'മാഡ'മാണ് എല്ലാം കാര്യങ്ങളും ചെയ്തതെന്ന് ബിൻഷ പറയുന്നുണ്ടെങ്കിലും അതാരാണെന്ന് വെളിപ്പെടുത്താൻ തയ്യ
Image
  വിൽ ചെയ്യർ കൈമാറി  ജയ്ഹിന്ദ് ചാരിറ്റി സെന്റർ തളിപ്പറമ്പിന് മുൻ നഗരസഭ വൈസ് ചെയ്യർമാനും ജയ് ഹിന്ദ് മെമ്പറുംമായ പി.ഗംഗാധരൻ സംഭാവനയായി നൽകിയ വിൽ ചെയ്യർ ജയ്ഹിന്ദ് സെക്രട്ടറി മാവില പത്മനാഭൻ എറ്റുവാങ്ങുന്നു ചടങ്ങിൽ എം എൻ പുമംഗലം ,അഡ്വ: ജി ഗിരിഷ് , വി രാഹുൽ, പ്രജീഷ് കൃഷ്ണൻ. വി അഭിലാഷ്, മുരളി പുക്കോത്ത് എന്നിവർ സംബംന്ധിച്ചു
Image
  വാർഡ് 12ADS പൊതുസഭയും SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും  വാർഡ് 12ADS പൊതുസഭയും SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും  ADSപ്രസിഡണ്ട് ഷീന പി വി യുടെ അദ്ധ്യക്ഷതയിൽ CDS ചെയർ പേഴ്സൺ റീജ ഉൽഘാടനവും SSLC +2 മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നിഹാൽ ഇബ്രാഹിം +2 ഫാത്തിമത്തുൾ ഷിഫ അൽന . സായന്ത് കെ . ഫാത്തിമത്ത് ഷഹാന ഷെറിൻ ,അതുൽ ടി.വി ജ്യോതിലക്ഷ്മി (SSLC) വാർഡ് മെമ്പർ പ്രസന്നടീച്ചർ അനുമോദിച്ചു: വൈസ് ചെയർ പേഴ്സൺ മഞ്ജുഷ നന്ദിയും പറഞ്ഞു
Image
  പുളുക്കൂൽ രാഘവൻ (72) നിര്യാതനായി.    ബക്കളം കാനൂൽ ഞാത്തിൽ അംഗൻവാടിക്ക് സമീപത്തെ പുളുക്കൂൽ രാഘവൻ (72) നിര്യാതനായി.CPIM മൈലാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: നന്ദിനി        മക്കൾ : രജനീകാന്ത്, രഞ്ജിത്ത് (മണി), രഞ്ജിനി ,        സഹോദരങ്ങൾ: രവീന്ദ്രൻ , ചന്ദ്രമതി, മോഹനൻ .             *സംസ്കാരം നാളെ( 27/6/2022 )രാവിലെ 10 മണിക്ക് മൈലാട് ശ്മശാനത്തിൽ*
Image
  ഫുൾടിക്കറ്റ്മുറിക്കണം', ഏഴാംക്ലാസുകാരനെ കെഎസ്ആർടിസിയിൽ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി അച്ഛൻ കണ്ണൂർ: ഏഴാംക്ലാസിൽ പഠിക്കുന്നമകനെകെഎസ്ആർടിസി ബസിൽനിന്ന് ഇറക്കിവിട്ടതിനെതിരേ പരാതിയുമായി പിതാവ് രം​ഗത്ത്. കുട്ടിക്ക്ഫുൾടിക്കറ്റ് മുറിക്കണമെന്നുംപിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞ് റോഡിൽ ഇറക്കിവിട്ടുവെന്നാണ് പരാതി. സംഭവത്തിൽ രൂക്ഷവിമർശനവുമായി കുട്ടിയുടെ അച്ഛനും അധ്യാപകനുമായപിലാത്തറയിലെ പി രമേശൻ ഫേയ്സ്ബുക്കിലുംകുറിപ്പെഴുതി.  ‍ "കെഎസ്ആർടിസിക്കാർ ഇപ്പോൾ രോഗികളായ യാത്രക്കാരെയും പെട്ടെന്ന് ബസിൽവച്ച്മരണത്തിന്റെ പിടിയിലകപ്പെടുന്നവരെയൊക്കെ ആശുപത്രിയിൽ എത്തിച്ച വാർത്തകൾ വായിച്ചിട്ടുണ്ട്. എന്നാൽ പ്രൈമറിക്കാരനായ ഒരു കുട്ടിയെ ഫുൾ ടിക്കറ്റ് മുറിക്കണമെന്ന് പറഞ്ഞ് റോഡിൽ,സ്‌റ്റോപ്പിലല്ലാതെ ഇറക്കി വിട്ടത് കേട്ടിട്ടുണ്ടോ. എന്റെ മകനെ ധർമ്മശാലയിൽ നിന്ന്പിലാത്തറയിലേക്കുള്ള യാത്രയിലാണ് റോഡിലെവിടെയോ ഒരു കെഎസ്ആർടിസി കണ്ടക്ടർ ഇറക്കിവിട്ടത്. കയ്യിൽ30രൂപയുണ്ടായിരുന്നു.ഫുൾടിക്കറ്റ്എടുക്കണം എന്ന് പറഞ്ഞാണ് ഇങ്ങനെകുട്ടിയെവഴിയിലിറക്കിയത്. ഇങ്ങനെയുള്ള കണ്ടക്ടർമാരെ കൂടി കെഎസ്ആർടിസി അനുമോദിക്കണം",എന്നാണ് രമേശൻ
Image
  യുവ അഭിഭാഷകയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി കൊട്ടാരക്കര : യുവ അഭിഭാഷകയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഓടനാവട്ടം കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിയില്‍ അജിത്കുമാര്‍-റെന ദമ്ബതിമാരുടെ മകള്‍ അഷ്ടമി(25)യെയാണ്  കഴിഞ്ഞ ദിവസം വൈകീട്ട് മരിച്ച നിലയിൽ കണ്ടത്തിയത്. സംഭവ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വൈകിട്ട് വീടിന് പുറത്ത് നിന്ന് അഷ്ടമി ഫോണിൽ സംസാരിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപോയെന്നും അയൽവാസികൾ പറയുന്നു. സംഭവത്തിൽ ദുരൂഹതയാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൂയപ്പള്ളി പോലീസ് തുടര്‍നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഷ്ടമിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. കൊട്ടാരക്കര ബാറിലെ അഭിഭാഷകയായിരുന്നു അഷ്ടമി.
Image
  കുറുമാത്തൂരിലെ റിപ്പര്‍ അറസ്റ്റില്‍  തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട്ട് റിപ്പര്‍ മോഡല്‍ ആക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. വീടുകളിലെത്ത് മരുന്ന് വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനിേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുള്‍ ജബ്ബാറിനെ പിടികൂടിയത്.ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍വീട്ടില്‍ കാര്‍ത്യായനിയെ തലക്കടിച്ചുവീഴ്ത്തി മുന്നരപവന്‍ മാല കവര്‍ന്നത്. ഇത് 83,000 രൂപക്ക് തളിപ്പറമ്പിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റതായി പ്രതി സമ്മതിച്ചു. പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂര്‍ എ.കെ.ജി.സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തലയില്‍ 36 തുന്നലുകളിട്ട കാര്‍ത്യായനിയുടെ തലയോട്ടിയില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് എ.കെ.ജിയിലേക്ക് മാറ്റിയത്. ഇവര്‍ അപകടനില തര
Image
  നടൻ വി.പി. ഖാലിദ് അന്തരിച്ചു നടൻ വി.പി. ഖാലിദ് അന്തരിച്ചു. കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്. ‘മറിമായം’ എന്ന ഹാസ്യപരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Image
  കെ.എസ്.റിയാസ് വീണ്ടും പ്രസിഡന്റായേക്കും-തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ജൂലായ്-3 ന്  തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും 2022-24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 3 ഞായറാഴ്ച രാവിലെ 10:00 മണിക്ക് കപ്പാലം വ്യാപാര ഭവനിൽ വെച്ചു നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രെഷററും ജില്ലപ്രസിഡന്റുമായ ശ്രീ ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്യും യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്. റിയാസ് അധ്യക്ഷത വഹിക്കും... ജില്ലാ ഭാരവാഹികൾ പങ്കെടുക്കും എന്ന് ഭാരവാഹികൾ കെ. എസ്.റിയാസ്,വി.താജുദ്ധീൻ,ടി.ജയരാജ്‌ എന്നിവർ അറിയിച്ചു.
Image
വാഹനാപകടത്തിൽ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി മരണപ്പെട്ടു  പഴയങ്ങാടി പന്തൽ പണി എടുക്കുന്ന ഹാരിസ് മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു... ഇന്ന് പുലർച്ചെ നടന്ന വാഹന അപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.... ഭാര്യ ആയിഷ വീട് മുയ്യം അടുക്കത്ത് ആണ് നാല് മക്കളുണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ഇപ്പൊൾ ഉളളത് 
Image
    കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി  പോസ് റ്റോഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി നരേന്ദ്ര മോദി സർക്കാർ കേന്ദ്ര ഏജൻസിയെക്കൊണ്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നടത്തുന്ന രാഷ്ടീയ പകപോക്കൽ നടപടിക്കെതിരെ കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഇന്ന് രാവിലെ  കുറുമാത്തൂർ പോസ് റ്റോഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണയിൽ  കമ്മറ്റി ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 
Image
  സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ 48 റോഡുകള്‍ക്കും 3 പാലങ്ങള്‍ക്കും 4 കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി നല്‍കി.  48 റോഡുകള്‍, 3 പാലങ്ങള്‍, 4 കെട്ടിടങ്ങള്‍ 170 കോടി  കണ്ണൂര്‍ ജില്ല  തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ കാവിന്‍മുനമ്പ് - മുള്ളൂല്‍ - വെള്ളിക്കീല്‍ - ഏഴാംമൈല്‍ - തൃഛംബരം - മുയ്യം - ബാവുപ്പറമ്പ - കോള്‍മൊട്ട റോഡ് നവീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചു.  മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ കുണ്ടേരിപ്പൊയില്‍ - കോട്ടയില്‍ പാലം നിര്‍മ്മാണത്തിനായി 4.94 കോടി രൂപ അനുവദിച്ചു.   കൂത്തുപറമ്പ നിയോജകമണ്ഡലത്തിലെ പാറാട്ട് - കുന്നോത്തുപറമ്പ - പൊയിലൂര്‍ റോഡിലെ പത്തായക്കല്ല് പാലം പുനര്‍നിര്‍മ്മിക്കുന്നതിനായി 2.17 കോടി രൂപ അനുവദിച്ചു.  ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ശ്രീകണ്ഠാപുരം ടൗണ്‍ നവീകരണവും സൗന്ദര്യവല്‍ക്കരണത്തിനുമായി 5 കോടി രൂപ അനുവദിച്ചു.   പേരാവൂര്‍ നിയോജകമണ്ഡലത്തിലെ തെറ്റുവഴി - മണത്തണ റോഡ് നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം ജില്ല ----------------------------- കാട്ടാക്കട നിയോജക മണ്ഡലത്തിലെ കൊല്ലംകോണം - പുളിയറക്കോണം - വെള്ളെയ്ക്കടവ് റോഡ് നവീകരണത്തിനായി 4 കോടിരൂ
Image
  കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌ വാതിൽപടി സേവന വളൻ്റിയർമ്മാർക്ക് പരിശീലനവും, ഐഡൻ്റിറ്റി കാർഡ് വിതരണവും കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌ വാതിൽപടി സേവന വളൻ്റിയർമ്മാർക്ക് പരിശീലനവും, ഐഡൻ്റിറ്റി കാർഡ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം.സവിത, സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ടി.പി പ്രസന്ന ടീച്ചർ, പി.ലക്ഷ്മണൻ, സി.അനിത, എന്നിവർ സംസാരിച്ചു കില ഫാക്കൽ ടി പി.പി.ദാമോദരൻ, സി.രഘു എന്നിവർ പരിശീലനം നൽകി, സെക്രട്ടറി എം.പി.വിനോദ് കുമാർ സ്വാഗതവും പി.വി.ജിതേഷ് നന്ദിയും പറഞ്ഞു
Image
  അഭിമാന വിജയം കരസ്ഥമാക്കി മേഘ ഉണ്ണിക്കൃഷ്ണന പ്ലസ്ടു പരീക്ഷയില്‍ 1200 മാര്‍ക്ക് കരസ്ഥമാക്കി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മേഘ ഉണ്ണിക്കൃഷ്ണന്‍. മയ്യില്‍ IMNSGHS സ്കൂളിൽ നിന്നും സയന്‍സ് ഗ്രൂപ്പിലാണ് മേഘ ഉണ്ണിക്കൃഷ്ണന്‍ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്റെയും ഇരിക്കൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ യു.ഡി ക്ലാര്‍ക്ക് സന്ധ്യയുടെയും മൂത്തമകളായ മേഘ എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ഡോക്ടർ ആകാനാണ് ആഗ്രഹമെന്ന് മേഘ പറഞ്ഞു. മയ്യില്‍ ആറാം മൈലിലെ ഉഷസില്‍ മേഘയെ അഭിനന്ദിക്കാന്‍ ഒട്ടേറെ പേരാണ് എത്തിച്ചേരുന്നത്.          
Image
  ചെങ്ങളായി കൊയ്യം സ്വദേശി കാദർ  മരണപ്പെട്ടു ചെങ്ങളായി കൊയ്യം സ്വദേശി കാദർ മരണപ്പെട്ട വിവരം അറിയിക്കുന്നു.  ഭാര്യ നൂർജഹാൻ  പ്രവാസി ആയിരുന്നു മുമ്പ് ഇന്ന് പുലർച്ചെ ആയിരുന്നു മരണം സംഭവിച്ചത്.  സുഖമില്ലാതെ ഹോസ്പിറ്റൽ ആയിരുന്നു 
Image
  സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് പഴയങ്ങാടി സ്വദേശി മരിച്ചു സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടൻ ഹൗസിൽ പ്രജീഷ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ചെറുതാഴം മണ്ടൂരിലാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Image
  ചെങ്ങളായിൽ   അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ നടപടി ചെങ്ങളായി:     ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിക്കുക മാത്രമല്ല, വളരെ പരിമിതമായ സ്ഥലത്ത് ചില സ്ഥലം ഉടമകൾ   ആവശ്യമായ കുടിവെള്ള സൗകര്യങ്ങളും ടോയ്ലറ്റ് സംവിധാനവും ഉറപ്പുവരുത്താതെ അതിഥി തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്.ചെറിയ മുറിയിൽ പോലും പത്തോളം ആളുകളെ താമസിപ്പിച്ച് ആളൊന്നിന് 1000 രൂപ വരെ മാസ വാടക ഈടാക്കി വരുന്നതായി നാട്ടുകാർ പറയുന്നു. ശുചി മുറികളും ആവശ്യമായ ശുചിത്വ സംവിധാനങ്ങളും ഏർപ്പെടുത്താതെ ഇത്തരത്തിൽ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കും.എടക്കുളത്തെ അനധികൃത നിർമ്മാണ പ്രവൃത്തിയെ കുറിച്ച് പരാതി ലഭിച്ചപ്പോൾ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. ഓവർസിയർ തോമസ്, വടകര, ക്ലാർക്ക് കെ. സിജിലേഷ് എന്നിവരും പരിശോധന ടീമിലുണ്ടായിരുന്നു. അനധികൃതമായി കെട്ടിട നിർമ്മാണം നടത്തി ഗ്രാമപഞ്
Image
  പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ: പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ആലപ്പുഴയില്‍ പുറക്കാട് നാഗപ്പറമ്ബ് സ്വദേശി രതീഷിന്റെ മകള്‍ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്ന്പ രീക്ഷാഫലം വന്നപ്പോള്‍ ആരതി പരാജയപ്പെട്ടിരുന്നു തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്ബില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്ബ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Image
  തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ ഡി.വൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ തൃച്ചംബരം ഇലത്താളം വയലിലെ കെ.വി സജീവൻ (51) ആണ് മരിച്ചത്. ഡി.വൈ.എസ്.പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് മൃതദേഹം കണ്ടത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്റ്റർ- കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു (അധ്യാപിക, സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃച്ചംബരം) മക്കൾ: സായന്ത്, സാന്ദ്ര. സഹോദരങ്ങൾ: യശ്പാൽ, ബൈജു (സഹകരണ ആശുപത്രി, തളിപ്പറമ്പ), ഗീത.
Image
  സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ  PP ബാബു (60 )നിര്യാതനായി. സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പ്രിയങ്കരനായ PP ബാബു (60 )നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യ സിന്ധു . മക്കൾ : റിജിൻ ബാബു (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി) നവനീത് ബാബു . സഹോദരങ്ങൾ: PP സാവിത്രി, അഡ്വ:pp പ്രദീപൻ , പരേതനായ P P പ്രകാശൻ . സംസ്കാരം പിന്നീട് .
Image
  ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി: പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം കണ്ണൂർ:കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക അവസ്ഥ വീണ്ടെടുക്കേണ്ട ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമാണ് എന്ന് തിരിച്ചറിഞ്ഞ് 'കടലിനെ അറിയാം കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം' എന്ന മുദ്രാവാക്യവുമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു.  മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെ കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സംഘടിപ്പിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് 'ശുചിത്വ സാഗരം സുന്ദര തീരം'. സാധ്യമായ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ചുളള ബോധവൽക്കരണം, പ്ലാസ്റ്റിക് മാലിന്യശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പളളി, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, എൻ.എസ്.എസ്. വളണ
Image
  തെങ്ങിൽ കുടുങ്ങിയ സഹപ്രവർത്തകനെ രക്ഷിച്ച ചന്ദ്രന് അനുമോദനം കള്ള് ചെത്തുന്നതിനിടെ തെങ്ങിൻ മുകളിൽ കുഴഞ്ഞ് വീണ സഹപ്രവർത്തകനെ രണ്ട് മണിക്കൂർ നേരം അവിടെ കെട്ടിയിട്ട് രക്ഷിച്ചയാൾക്ക് അനുമോദന പ്രവാഹം. മയ്യിൽ ചെറുപഴശ്ശിയിലെ ഷിബു കാമ്പ്രത്തിനെയാണ് മുപ്പത് അടി ഉയരമുള്ള തെങ്ങിൽ കയറി മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.വി ചന്ദ്രൻ സമയോചിതമായി രക്ഷിച്ചത്. നണിയൂർ നമ്പ്രത്ത തെങ്ങിൻ തോപ്പിലാണ് ജോലിക്കിടെ ഷിബു തളർന്ന് വീണത്. തെങ്ങിൻ മുകളിൽ നിന്ന് ഇറങ്ങാൻ ആവില്ലെന്ന് അറിയിച്ച് ഒച്ച വെക്കുക ആയിരുന്നു. ഉടൻ അതുവഴി പോകുകയായിരുന്ന ചന്ദ്രൻ കയറുമായി തെങ്ങിൽ കയറി ഷിബുവിനെ തെങ്ങുമായി ചേർത്ത് കെട്ടിയിട്ടാണ് രക്ഷപ്പെടുത്തിയത്. തെങ്ങിൻ മുകളിൽ രണ്ട് മണിക്കൂറോളം താങ്ങി നിർത്തുകയും ചെയ്തു. പിന്നീട് സഹായത്തിനായി പൊയ്യൂരിലെ ചെത്ത് പി.വി സുരേഷും തെങ്ങിൽ കയറി ഷിബുവിനെ ചേർത്തു പിടിച്ചു. തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി വല കെട്ടിയാണ് ഷിബുവിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചത്. ചന്ദ്രനെ സി.പി.എം കുറ്റിച്ചിറ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
Image
  നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികയായി; സ്‌ട്രോ അടക്കമുള്ളവ നിരോധിക്കും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്നവയുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചെവിത്തോണ്ടികള്‍, സ്ട്രോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഈ മാസം 30ന് ശേഷം നിരോധിക്കും. മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര മലിനീകരണ ബോര്‍ഡാണ് പട്ടിക തയ്യാറാക്കിയത്. നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും. ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ വില്‍ക്കുന്നവര്‍, ഇ- കോമേഴ്സ് കമ്പനികള്‍, പ്ലാസ്റ്റിക് അസംസ്‌കൃത വസ്തു നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. *നിരോധിക്കപ്പെടുന്ന ഉത്പന്നങ്ങള്‍:* 🔸 ബലൂണ്‍, ചെവിത്തോണ്ടി, മിഠായി, ഐസ്‌ക്രീമുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയില്‍ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല. 🔸 ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍, സ്‌ട്രോ, ട്രേകള്‍. 🔸 സിഗരറ്റുകൂടുകള്‍, വിവിധ തരത്തിലുള്ള ക
Image
  മയ്യിൽ സിഐ ടി.പി സുമേഷ് ചുമതലയേറ്റു മയ്യിൽ പോലീസ് ഇൻസ്പെക്ടറായി ടി.പി സുമേഷ് ചുമതലയേറ്റു. ധർമടം ഇൻസ്പെക്ടറായിരുന്നു. നേരത്തെ വിജിലൻസ് സിഐ ആയിരുന്നു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയാണ്.
Image
  വിനാശ സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു. വിനാശകരമായ സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ അവതരിപ്പിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു. കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി രക്ഷാധികാരി പി പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം പിൻവലിക്കുക, സിൽവർ ലൈൻ പദ്ധതി ഡി പി ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സിൽവർ ലൈൻ പദ്ധതി സമ്പൂർണമായി പിൻവലിച്ച് സർക്കാർ ഉത്തരവിടുക, സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 22 ന് നടക്കുന്ന കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കാനും യോഗം ആവശ്യപ്പെട്ടു.  ജനകീയ സമിതി ജില്ലാ ചെയർമാൻ എപി ബദറുദ്ദീൻ അധ്യക്ഷനായി. ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് സ്വാഗതം പറഞ്ഞു. രാജേഷ് പാലങ്ങാട്ട്, അനൂപ് ജോൺ , സി.ഇംതിയാസ്, എം. ഷെഫീക്ക്, കെ.സി സുഷമ, ദേവദാസ് തളാപ്പ്, വി.എൻ അഷ്റഫ്, മേരി എബ്രഹാം
Image
  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് തെരെഞ്ഞെടുപ്പിൽ യുണിറ്റ് പ്രസിഡൻ്റ് ആയി ഏഷ്യൻ മുസ്തഫയെ തെരെഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും 2022-24 വാർഷിക തെരെഞ്ഞെടുപ്പും കുറുമാത്തൂരിൽ വെച്ച് നടന്നു.  യൂണിറ്റ് പ്രസിഡന്റ്‌ ആയി ഏഷ്യൻ മുസ്‌തഫയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി അനിൽ യുവയെയും ട്രഷറർ ആയി സമീർ ഡ്യൂട്ടി ഫ്രീയെയും തെരഞ്ഞെടുത്തു ഇന്നലെ രാവിലെ 10മണിക്ക് തുടങ്ങിയ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ഏഷ്യൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ബാഷിത് ഉത്ഘാടനം ചെയ്തു. മേഖല നേതാക്കളായ ജോർജ് തോണിക്കൽ, ഷാബി ഈപ്പൻ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ ks റിയാസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ റഷീദ് cap10സ്വാഗതവും അനിൽ യുവ നന്ദിയും പറഞ്ഞു....
Image
  അധ്യാപകന് തടവ് ശിക്ഷ തളിപറമ്പ് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 7 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. ചിറവക്കിലെ കെ.പി.വി സതീഷ്കുമാറിനാണ് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
Image
  അറിയാം ഹയർ സെക്കൻഡറി വിഷയ കോമ്പിനേഷനുകൾ എസ്‌എസ്‌എൽസിക്ക് ശേഷം ഹയർ സെക്കൻഡറി പഠനത്തിന് ചേരുന്നവർ അഭിരുചിക്ക്‌ അനുസരിച്ചാകണം ഗ്രൂപ്പുകളും വിഷയ കോമ്പിനേഷനും തെരഞ്ഞെടുക്കേണ്ടത്. കേരള സിലബസിൽ പ്ലസ്‌ വണിന്‌ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുന്നിൽ തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷനുണ്ട്‌. 53 വിഷയത്തിൽ നാല്‌ പ്രധാന വിഷയമടങ്ങിയ 46 വിഷയ കോമ്പിനേഷനുകളിൽ ഏത്‌ പഠിക്കണമെന്ന്‌ അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. അഭിരുചിയും സാധ്യതയും പരിഗണിക്കണം. എസ്‌എസ്‌എൽസിക്ക്‌ ഓരോ വിഷയത്തിനും ലഭിച്ച മാർക്കും തുടർ പഠന വിഷയത്തിൽ കുട്ടിക്കുള്ള താൽപ്പര്യവും പ്രധാനം‌. സയൻസ് ഗ്രൂപ്പിൽ 10 വിഷയ കോമ്പിനേഷനാണുള്ളത്. മാനവിക വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് താൽപ്പര്യമുള്ളവർക്ക് നാല് കോമ്പിനേഷനും ആണുള്ളത്. ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെ ഉള്ള അപേക്ഷാ സമർപ്പണ ഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്ര പഠന മേഖലകളിൽ ഉപരിപഠന അവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്.