ഗുഡ് ബൈ വാരിയേഴ്‌സ്: സൂപ്പർ ലീഗിൽ കണ്ണൂർ പുറത്ത്.



കണ്ണൂർ:തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ തകര്‍ത്തതോടെ വൈറ്റ് ഗോള്‍ഡ് കേരള സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ സെമി ഫൈനല്‍ ലൈനപ്പായി. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തൃശൂര്‍ തകര്‍ന്നതോടെ കണ്ണൂര്‍ വാരിയേഴ്സിന്റെ സെമി മോഹം തകര്‍ന്നു. തൃശൂര്‍ വിജയിച്ചാല്‍ മാത്രം പ്രതീക്ഷയുണ്ടായിരുന്ന നിലവിലെ ജേതാക്കളുടെ പ്രതീക്ഷ പൊലിയുകയായിരുന്നു. തകര്‍പ്പന്‍ മത്സരം കാഴ്ച വെച്ച കൊമ്പന്‍സ് എഫ്.സി അക്ഷരാര്‍ത്ഥത്തില്‍ തൃശൂരിനെ മുക്കിക്കളഞ്ഞു. 10-ാം മിനിറ്റില്‍ കെ. ശ്രീരാജ്, 15-ാം മിനിറ്റില്‍ പാട്രിക് മോട്ട, 55-ാം മിനിറ്റില്‍ ഷെയിന്‍ സാജന്‍ എന്നിവരാണ് നിലവിലെ റണ്ണറപ്പും കൂടിയായ മജീഷ്യന്‍മാരെ കെട്ടു കെട്ടിച്ചത്. സെമിയില്‍ ലീഗിലെ ടോപ്പര്‍മാരായ കാലിക്കറ്റിനെയാണ് തിരുവനന്തപുരം നേരിടുക. തന്നെ പാട്രിക് മോട്ടയുടെ ലോങ്റേഞ്ചര്‍ തൃശൂര്‍ പോസ്റ്റില്‍ അപകട ഭീഷണി മുഴക്കി. പിന്നാലെ മധ്യവരക്കടുത്ത നിന്നും ആദിലിന്റെ അപ്രതീക്ഷിത ഷോട്ടും ഗോള്‍കീപ്പര്‍ കമാലുദ്ദീന്‍ തട്ടിയകറ്റി. സ്വന്തം ഹാഫില്‍ നിന്ന് ഷിനു നില്‍കിയ നീളന്‍ പാസ് ഓടിയെടുത്ത് ശ്രീരാജ് ആദ്യ വെടി പൊട്ടിച്ചു. 1-0. അഞ്ച് മിനിറ്റിനകം ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ പാട്രിക് മോട്ടയും സ്‌കോര്‍ ചെയ്തതോടെ (20) മത്സരം കൊമ്പന്‍സ് വരുതിയിലാക്കി. 55-ാം മിനിറ്റില്‍ 55-ാം നമ്പര്‍ താരം ഷെയിന്‍ സാജന്‍ കൊമ്പന്‍സിന്റെ മൂന്നാം ഗോളുമടിച്ചു. വലതുവിങില്‍ നിന്ന് അര്‍ജുന്‍ എടുത്ത ഫ്രീകിക്കിന് തലവെച്ചായിരുന്നു ഷെയിനിന്റ ഗോള്‍. (30).രണ്ടാംപകുതിയില്‍ പബിത്ര മണ്ഡി, മുഹമ്മദ് ബാസിത്ത് എന്നിവരെ പകരക്കാരായി കൊണ്ടുവന്ന് തൃശൂര്‍ പരാജയ ഭാരം കുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സെമി ഫൈനല്‍ മത്സരങ്ങള്‍ രണ്ട് പാദങ്ങളായി നടക്കും. ഫോഴ്‌സ കൊച്ചി എഫ്സി-മലപ്പുറം എഫ്സി ആദ്യ പാദം ഡിസംബര്‍ ഒന്നിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി-കാലിക്കറ്റ് എഫ്സി മത്സരം ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും നടക്കും. രണ്ടാം പാദവും ഫൈനലും രണ്ട് ദിവസത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ലീഗ് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ കാലിക്കറ്റ് എഫ്സി (23 പോയന്റ്), മലപ്പുറം എഫ്സി (18), ഫോഴ്‌സ കൊച്ചി എഫ്സി (16), തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി (14), കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സി (12), തൃശൂര്‍ മാജിക് എഫ്സി (7) എന്നിങ്ങനെയാണ് പോയന്റ് നില

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം