കണ്ണൂർ :ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു.
പയ്യന്നൂർ:മോട്ടോർ സൈക്കിളിൽ ലോറിയിടിച്ച് യുവാവ് മരിച്ചു . പയ്യന്നൂർ തായിനേരിയിലെ ടി.പി. ശശിധരന്റെ മകൻ ടി.പി.സുനേഷ് (40) ആണ് മരിച്ചത്. കുഞ്ഞിമംഗലം താമര കുളങ്ങരൽ ഇന്നലെ വൈകീട്ടാണ് അപകടം. എടാട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് നടന്നു
മാതാവ്: സുശീല. സഹോദരി: സുനിത

Comments
Post a Comment