നീലേശ്വരം : പടന്നക്കാട് മൂലപള്ളിയിൽ ജില്ലാ പഞ്ചായത്ത് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

 



പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം വി അനൂപ്(41) ആണ് മരിച്ചത്. കാസർകോട് ജില്ലാ പഞ്ചായത്ത് എൽ എസ് ജി ഡി ഡിവിഷൻ ഓഫീസിലെ സീനിയർ ക്ലർക്കാണ്. ഇന്നലെ രാത്രിയിലാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് ഹൊസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂലക്കൊവ്വൽ ചന്ദ്രന്റെയും മീത്തലെ വീട്ടിൽ സാവിത്രിയുടെയും മകനാണ്. ഭാര്യ:-രാജലക്ഷ്മി(പാലത്തര).

മക്കൾ: അഥീന, ഏദൻ. സഹോദരി: ദീപ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം