Posts

നാറാത്ത് : യൂത്ത് കോൺഗ്രസ്‌ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

Image
  കണ്ണാടിപ്പറമ്പ് : യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളേരി മാപ്പിള എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച മികവ് 2025 അനുമോദന സദസ്സിൽ വെച്ച് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഫർസീൻ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജേഷ് കല്ലേൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി രജിത്ത് നാറാത്ത്,യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി സുധീഷ് നാറാത്ത്,കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മോഹനാഗനൻ,കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത്ത് അശോകൻ,പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.മൻഷൂക്ക് കെഎൻ,ശരീക് വി പി,നൗഫൽ നാറാത്ത്,സനീഷ് ചിറയിൽ,റനീഷ് കെ,രാഹുൽ എ,നവനീത് തുടങ്ങിയവർ നേതൃത്വം നൽകി

കുറുമാത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി അമർ ബിന്ദാനി (15) മരണപ്പെട്ടു.

Image
  കുറുമാത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി അമർ ബിന്ദാനി (15) മരണപ്പെട്ടു. ന്യൂമോണിയ ബാധിച്ച് കണ്ണൂർ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച (28.07.2025 )9.30 മുതൽ കുറുമാത്തൂർ ഗവ.സ്കൂളിൽ പൊതു ദർശനം ഉണ്ടായിരിക്കും. തുടർന്ന് 11 മണിക്ക് കുറുമാത്തൂർ മഞ്ചാൽ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. ഒറിസാ സ്വദേശിയായ കുട്ടിയുടെ അച്ഛൻ അജയ് . അമ്മ സത്യഭാമ എന്നിവരാണ് . തൃച്ഛമ്പരം യുപി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥിയായ അശോക് സഹോദരനാണ്.

സെല്ലിന്‍റെ കമ്പി മുറിച്ച് നുഴഞ്ഞ് പുറത്തേക്ക്, ഗോവിന്ദ ചാമി ജയില്‍ ചാടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

Image
  സെല്ലിന്‍റെ കമ്പി മുറിച്ച് നുഴഞ്ഞ് പുറത്തേക്ക്, ഗോവിന്ദ ചാമി ജയില്‍ ചാടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് കണ്ണൂര്‍: കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി.  തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം  പിടികൂടിയത്. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക...

മയ്യില്‍ ടൗണിൽ ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കുക

Image
  മയ്യിൽ: കേരള സംഗീത നാടക അക്കാദമിയുടെയും കണ്ണൂര്‍ ജില്ലാ കേന്ദ്ര കലാസമിതിയുടെയും നേതൃത്വത്തില്‍ ഇരിക്കൂര്‍ ബ്ലോക്കിലെയും ശ്രീകണ്ഠാപുരം നഗരസഭയിലെയും കലാസമിതി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ മയ്യില്‍ സി ആര്‍ സി യില്‍ വെച്ചു നടന്നു. കേരള സംഗീത നാടക അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത സമിതികളുടെയും അഫിലിയേറ്റ് ചെയ്യാന്‍ താത്പ്പര്യമുള്ള സമിതികളുടെയും ഭാരവാഹികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. മയ്യില്‍ നഗരത്തില്‍ അനുയോജ്യമായ സ്ഥലത്ത് സാംസ്ക്കാരിക കൂട്ടായ്മക്ക് ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കണ്ണൂര്‍ ജില്ല കേന്ദ്ര കലാസമിതി സെക്രട്ടറി ശ്രീധരന്‍ സംഘമിത്ര ഉത്ഘാടനം ചെയ്തു. പി പുഷ്പജന്‍ അധ്യക്ഷത വഹിച്ചു. ശ്രിജിന രാജേഷ്, ടി കെ ബാലകൃഷ്ണന്‍, വി വി മോഹനന്‍, പി ബാലന്‍മുണ്ടോട്ട് , അബ്ദുള്‍റഹ്മാന്‍ കെ വി, ഷീനു ടി കെ, സി വി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യു ജനാര്‍ദ്ദനന്‍ സ്വാഗതവും ജിജു ഒറപ്പടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മയ്യിൽ ടൗണിൽ ലഹരിക്കെതിരെ വാടി സജി അവതരിപ്പിച്ച ‘മക്കള്‍’ ഏകപാത്ര നാടകവും അരങ്ങേറി. കണ്‍വീനറായി ജിജു ഒറപ്പടിയെ തെരഞ്ഞെടുത്തു.

കണ്ണൂർ : റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.

Image
  പയ്യന്നൂര്‍: ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി നിടുമ്പ്രത്തെ സുഗേഹം വീട്ടില്‍ എം.കെ.റോഷിത്ത്(44)ആണ് മരിച്ചത് 26 ന് രാത്രി എട്ടോടെയാണ് ഇയാള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിടുമ്പ്രത്തെ പരേതനായ കൂനേന്റെവിട കരായി ഗംഗാധരന്റെയും വസന്തയുടെയും മകനാണ്. സഹോദരങ്ങള്‍:റീഷ, റെനീഷ. സഹോദരി ഭര്‍ത്താക്കന്മാര്‍ അജിത്ത് (പോണ്ടിച്ചേരി ഹോട്ടല്‍ ) ഷിബിന്‍ (വടകര, വിദേശം). ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍

കമ്പിൽ : മികച്ച വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു

Image
  കമ്പിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 2024-25, SSLC പരീക്ഷയിൽ FULL A+ കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു.  യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് നിലിമ ലക്ഷ്മണന് ഷീൽഡും കാഷ് അവാർഡും നൽകി. ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ പി എം ഫാത്തിമ ധനയ്ക്ക് നൽകി. വിവിധ വിദ്യാർഥികൾക്കു വേണ്ടി രക്ഷിതാക്കൾ ഉപഹാരം സ്വീകരിച്ചു. ചടങ്ങിൽ ട്രഷർ മുഹമ്മദ് കുട്ടി തങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മുസ്തഫ കെ.കെ, , വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ സി പി, ജോയിൻ്റ് സെക്രട്ടറിമാരായ തസ്ലീം സി.പി,, നൗഷാദ് വി പി, മുഹമ്മദ് കുഞ്ഞി,പി.വി യൂണിറ്റ് മുൻ പ്രസിഡണ്ട് അഷ്റഫ് പി പി, എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ പങ്കെടുത്തു.

യുപിഐ ഇടപാടുകളിൽ ഓഗസ്റ്റ് ഒന്നോടെ 4 മാറ്റങ്ങൾ

Image
മുംബൈ: ഉപഭോക്താക്കൾക്കുമേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും മികച്ച പേയ്മെന്റ് സൗകര്യങ്ങൾ നൽകുന്നതിനുമായി നാഷനൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കിയ മാറ്റങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽവരുന്നു. അക്കൗണ്ട് ബാലൻസ് പരിശോധന (Balance Check), സ്റ്റാറ്റസ് പുതുക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. എന്നാൽ പണമിടപാടുകളെ പുതിയ മാറ്റങ്ങൾ ബാധിക്കില്ല.  പ്രധാന നാലുമാറ്റങ്ങൾ ഇവയാണ്:  1- ഇനി മുതൽ UPI ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ.  2- നെറ്റ്ഫ്ലിക്സസ് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഇൻസ്റ്റാൾമെന്റുകൾ (EMI) പോലുള്ള Auto Pay ഇടപാടുകൾ ഇനി മൂന്ന് സമയ സ്ലോട്ടുകളിൽ മാത്രമേ പ്രോസസ്സ് ചെയ്യൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ചു വരെയും, രാത്രി 9.30 നും ശേഷവും.  3- പൂർത്തിയാകാത്ത ഇടപാടുകളുടെ സ്റ്റാറ്റസ് ഒരു ദിവസം മൂന്ന് തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ. ഓരോ പരിശോധനയ്ക്കും ഇടയിൽ 90 സെക്കൻഡ് ഇടവേള ഉണ്ടായിരിക്കും.  4- ഉപഭോക്താവിന്റെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ കാണാൻ കഴിയൂ. സ...