ഗൾഫ് കാരന്റെ ഭാര്യയായ കല്യാശേരി സ്വദേശിനിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ച് അരക്കോടി രൂപ തട്ടിയെടുത്തു, യുവാവിനെതിരെ കേസ്‌




പയ്യന്നൂർ :കൂത്തുപറമ്പ് സ്വദേശിക്കെതിരെയാണ് കേസെടുത്തത്,ഗൾഫുകാരൻ്റെ ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.


കൂത്തുപറമ്പ് സ്വദേശിയായ മെക്കാനിക്ക് സായൂജിനെ (36) തിരെയാണ് കല്യാശേരി സ്വദേശിനിയായ 40കാരിയുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തത്.ഗൾഫുകാരൻ്റെ ഭാര്യയായ യുവതിയുമായി 2014 മുതൽ ആണ് സായൂജ് പരിചയപ്പെടുന്നത്.

യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങുകയുമായിരുന്നു. അരക്കോടി രൂപയോളം നഷ്ടപ്പെട്ട യുവതി പണം തിരികെ കിട്ടാത്തതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നൽകി.

തുടർന്ന് കണ്ണപുരം പോലീസ് കേസെടുക്കുകയായിരുന്നു.യുവതിയുടെവീട്ടിൽഗൃഹോപകരണം റിപ്പയർ ചെയ്യാനെത്തി യുവാവ് അടുപ്പത്തിലാവുകയായിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..