കണ്ണൂർ ലോകസഭ മണ്ഡലത്തിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം സമർപ്പിച്ച  4  റോഡുകൾക്ക് പ്രാഥമിക അനുമതി ലഭിച്ചു.




പേരാവൂർ ബ്ലോക്കിലെ കൊട്ടിയൂർ സമാന്തര റോഡ്,(11.65 km),കുന്നിത്തല മുക്ക്   വായന്നൂർ വെള്ളർവള്ളി റോഡ്(7.302 km),  ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ വയത്തൂർ മണിപ്പാറ റോഡ്(6.187 km) ,പൊന്നും പറമ്പ് ഉപ്പു പടർന്ന് വാതിൽ മട റോഡ്(5.047km) എന്നീ റോഡുകളാണ് പദ്ധതിയിൽ പരിഗണിക്കപ്പെട്ടിരിക്കുന്നത്


30 കോടിയോളം നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന 30.186 കിലോമീറ്റർ ദൂരമുള്ള പ്രവൃത്തികൾക്കാണ്  ഇപ്പോൾ പ്രാഥമിക അനുമതി ലഭ്യമായിട്ടുള്ളത്. അന്തിമാനുമതി കാലതാമസം കൂടാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കണ്ണൂർ ലോകസഭാ മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വേണ്ടി മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടുള്ള 74 റോഡുകൾ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.

ഒന്നാം ഘട്ടത്തിൽ 15 കോടിയോളം രൂപ വിവിധ റോഡുകൾക്ക് ഈ പദ്ധതിയിൽപ്പെടുത്തി ലഭ്യമായതിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരണത്തിന്റെ വക്കിലാണ്. 


30 കോടിയോളം രൂപ രണ്ടാം ഘട്ടത്തിൽ അനുവദിക്കപ്പെടുന്നതോടെ  ദുർഘടമായ പല പ്രദേശങ്ങളിലെ റോഡുകളും സുഗമമായ ഗതാഗതത്തിന് അനുയോജ്യമാവും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.