അള്ളാംകുളം ഇനി വേറെ ലെവല്‍–പ്രദേശം ഇനി കരിമ്പത്തിന്റെ സാംസ്‌ക്കാരികകേന്ദ്രം






തളിപ്പറമ്പ്: ഒടുവില്‍ അള്ളാംകുളം സാക്ഷാത്ക്കാരത്തിന്റെ വഴിയിലേക്ക്.


സാംസ്‌ക്കാരികനിലയവും പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതയും പൂര്‍ത്തീകരിച്ച അള്ളാംകുളം മിനുക്കുപണികള്‍ കൂടി

പൂര്‍ത്തീകരിക്കുന്നതോടെ കരിമ്പം പ്രദേശത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി മാറും.


ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സമയമെടുത്താണ് അള്ളാംകുളവും പരിസരങ്ങളും നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.


ഒരു പ്രദേശത്തിന്റെ പേരായി മാറിയ കുളം ദശാബ്ദങ്ങളോളം ചെളിനിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു.


പ്രദേശവാസി കൂടിയായ അള്ളാംകുളം മഹമ്മൂദ് നഗരസഭാ ചെയര്‍മാനായി സ്ഥാനമേറ്റതോടെയാണ് അള്ളാംകുളത്തിന് ശാപമോക്ഷം ലഭിച്ചത്.


കുളം നവീകരിക്കുന്നതിന് പുറമെ ഇവിടെ ഒരു സാംസ്‌ക്കാരിക നിലയവും പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതയൊരുക്കണമെന്നതും അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യമായിരുന്നു.


ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് നവീകരണജോലികള്‍ നീണ്ടുപോയത്. സാംസ്‌ക്കാരികനിലയത്തിന്റെ ഇന്റീരിയര്‍ ജോലികളും പ്രദേശത്ത് ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.


കുളത്തില്‍ വേനല്‍ക്കാലത്ത് വെള്ളം കുറയുന്നത് കുളിക്കാനെത്തുന്നവരെ നിരാശരാക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ആറ്മാസത്തോളം നല്ല വെള്ളം ലഭിക്കുന്നുണ്ട്.


ഇവിടെ നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.


പ്രധാനറോഡില്‍ നിന്നും അള്ളാംകുളത്തേക്ക് പോകാനുള്ള റോഡ് ഉള്‍പ്പെടെ കുളത്തിന് ചുറ്റിലുമുള്ള പ്രദേശവും ഇന്റര്‍ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്.

ചുറ്റിലും ലൈറ്റുകളും ഇരിപ്പിടങ്ങളും കൂടി സ്ഥാപിക്കുന്നതോടെ അള്ളാംകുളം ഇനി വേറെ ലെവലാകും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം