കുട്ടികൾ മതേതരത്വ മൂല്യം ഉള്ളവരായി വളരണം: അഡ്വ.സജി ജോസഫ് എം.എൽ.എ

 കുട്ടികൾ മതേതരത്വ മൂല്യം ഉള്ളവരായി വളരണം:

 അഡ്വ.സജി ജോസഫ് എം.എൽ.എ 




 തളിപ്പറമ്പ് : ജവഹർ ബാൽ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പായ ശലഭ കൂട്ടം 2022, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികൾ മതേതരത്വ മൂല്യം ഉള്ളവരായി വളരണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് ചീഫ് കോർഡിനേറ്റർ ശ്രീ. പി വി നാരായണൻകുട്ടി അധ്യക്ഷതവഹിച്ചു ജവഹർ ബാൽ മഞ്ച് പ്രവർത്തനത്തിൽ കൂടുതൽ കുട്ടികൾ ഉൾപ്പെടുത്തുന്നതിനും പുതിയ യൂണിറ്റുകൾ രൂപീകരിക്കുന്നതിനു മുൻകൈയെടുത്ത ശ്രീമതി വിജീഷ. പ്രശാന്തിനെയും, രശ്മി തെരണ്ടിനയും അനുമോദിച്ചു, കൂടാതെ ബാൽ മഞ്ചിന്റെ മുൻകാല പ്രവർത്തകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്ത കുമാരി ദൃശ്യ ദിനേശനെയും അനുമോദിച്ചു. ബാൽ മഞ്ചിന്റെ പഞ്ചായതുത്തല പ്രവർത്തനത്തിൽ നേതൃത്വം നൽകിയ പി ഗോവിന്ദൻ മാസ്റ്ററെയും, സുരേഷ് മാസ്റ്ററെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ആശംസകൾ നേർന്നു കൊണ്ട് സംസ്ഥാന കോർഡിനേറ്റർ അഡ്വ. ലിഷ ദീപക് സംസാരിച്ചു മണ്ഡലം കോർഡിനേറ്റർ അഡ്വ. സക്രിയ കായകുൽ

, ജയ്ഹിന്ദ് ചെയർമാൻ കെ. വി. ടി മുഹമ്മദ് കുഞ്ഞി, മാവില പത്മനാഭൻ. കുമാരി അനഘ രവീന്ദ്രൻ,കുമാരി ശിവ കൃഷ്ണ, ദേവതത്ത് എന്നിവരും സംസാരിച്ചു ചടങ്ങിൽ ബ്ലോക്ക് കോഓർഡിനേറ്റർ ശ്രീ പി സി സാബു സ്വാഗതം പറഞ്ഞു.സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. നേതൃത്വം കുട്ടികളിൽ എന്ന വിഷയം ശ്രീജിത്ത് ശ്രീകണ്ഠാപുരവും കുട്ടികൾ ഭാവിയുടെ വാഗ്ദാനം എന്ന വിഷയം പ്രഭാകരൻ കെളോത്ത് ക്ലാസ്സെടുത്തു. ക്യാമ്പ് വൈകുന്നേരം അഞ്ചുമണിക്ക് സമാപിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.