കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഗ്രാമസഭ ശ്രദ്ധേയമായി.



ഗ്രാമസഭ സംസ്ഥാന ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്ന. ഉദ്ഘാടനംചെയ്യുന്നു.


കുറുമാത്തൂർ: കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ  കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. സംസ്ഥാന ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്ന ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പാച്ചേനി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.പി.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സി.എം.സബിത, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ലക്ഷ്മണൻ, ടി.പി.പ്രസന്ന, കെ.ശശിധരൻ, ഐ.സി.ഡി.സ്. സൂപ്പർവൈസർ പി.പി.ശൈലജ സംസാരിച്ചു. സി.അനിത.സ്വാഗതവും എൻ.റീജ നന്ദിയും പറഞ്ഞു. നൂറിലധികം കുട്ടികൾ പങ്കെടുത്ത ഗ്രാമസഭയിൽ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.കുട്ടികളുടെ നിരവധി ആവശ്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ സമർപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.