വാതിൽപ്പടി ...

മികച്ച സേവനത്തിന് മുന്നൊരുക്കങ്ങളുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്





ചെങ്ങളായി:

  സമൂഹത്തിൽ അവശതകൾ അനുഭവിക്കുന്നവർക്ക്, അവശ്യ സേവനങ്ങൾ വീട്ടുപടിക്കൽ, വളണ്ടിയർമാരുടെ സഹായത്തോടെ എത്തിക്കുന്നതിന് സർക്കാർ ആവിഷ്ക്കരിച്ച പ്രോഗ്രാമാണ് വാതിൽപ്പടി സേവനം. ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ വാതിൽപ്പടി സേവനത്തിന് അർഹരായി 228 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പ്രോഗ്രാമിൻ്റെ മികച്ച നിർവ്വഹണത്തിനുള്ള ചെലവ് പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തുവാൻ ശ്രമിക്കുകയാണ് ഗ്രാമപഞ്ചായത്ത്. ആയതിന് വ്യത്യസ്തമായ രീതിയിൽ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമം ഗ്രാമപഞ്ചായത്ത് ആരംഭിച്ചു....... വാതിൽപ്പടി സേവനത്തിന് വേണ്ടി 100 രൂപ ചലഞ്ച് പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ പ്രസിഡണ്ടിന് കൈമാറി.ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എം.പ്രജോഷ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, വാർഡ് അംഗങ്ങളായ ആശിഖ്.സി.പി, കെ.കെ.പ്രസന്ന, രശ്മി സുരേഷ്, എൻ.എം.പ്രകാശൻ എന്നിവർ സംസാരിച്ചു. വാതിൽപ്പടി സേവന വളണ്ടിയർ മാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. പരിശീലന ക്ലാസ്സിന് ഇ കെ. ശ്രീശൻ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് എടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് Netബാങ്കിങ്ങ് മുഖേനെയോ നേരിട്ട് ഓഫീസിലോ പൊതുജനങ്ങൾക്ക് സംഭാവന കൈമാറാൻ സാധ്യമാവുന്ന രീതിയിലാണ് 100 രൂപ ചലഞ്ച് പ്രോഗ്രാം നടപ്പിലാക്കുന്നത് .


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം