Monkey Pox: കൊവിഡ് ആശങ്ക ഒഴിയും മുമ്പ് ലോകത്ത് കുരങ്ങുപനി ഭീഷണിയാകുന്നു




കൊവിഡ് ( covid ) ആശങ്ക ഒഴിയും മുമ്പ് ലോകത്ത് കുരങ്ങുപനി ( Monkey Pox ) ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 100ൽ അധികം കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം


2020 ൽ ആരംഭിച്ച  കൊവിഡ് വലിയ ഭീതിയാണ് ലോകത്ത് ഉണ്ടാക്കിയത്. ലോകത്തിലെ എല്ലാ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും തകർന്നടിഞ്ഞു. എല്ലാ രാജ്യങ്ങലിലെ വിപണികളും, ജന ജീവിതവും സാധാരണ നിലയിലേയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണിയുമായി കുരങ്ങ് പനി എത്തുന്നത്.



കുരങ്ങുപനിയുടെ 100ലധികം കേസുകള്‍ യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ അടിയന്തരമായി ലോകാരോഗ്യസംഘടന യോഗം ചേർന്നു . കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ഇന്ത്യയിലും കുരങ്ങു പനി ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.


മരണ സാധ്യത ആറ് ശതമാനത്തില്‍ താഴെയാണെങ്കിലും ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനകളുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ ഇതുവരെ കുരങ്ങു പനി സ്വീകരിച്ചിട്ടില്ല.


സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനും ഐസിഎംആറിനും നിർദ്ദേശം നൽകി. മങ്കിപോക്‌സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം


ഓർത്തോപോക്‌സ് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ വൈറസ്. വൈറസ് ബാധിച്ച മൃഗത്തിൽ നിന്നോ മനുഷ്യനിൽ നിന്നോ മറ്റൊരു മനുഷ്യനിലേക്ക് അസുഖം പടരാം. കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, ശരീരത്തിലെ മുറിവുകൾ എന്നിവയിലൂടെ വൈറസ് ബാധയേൽക്കാം.


മുഖത്തും ശരീരത്തും ചിക്കൻ പോക്സ് പോലുള്ള കുമിളകള്‍, പനി, ശരീരവേദന എന്നിവയാണ് പ്രധാനരോഗ ലക്ഷണങ്ങള്‍.കൊവിഡിന് സമാനമാണ് മങ്കി പോക്‌സിന്റെയും പ്രതിരോധ മാർഗങ്ങൾ.നിലവിൽ കുരങ്ങ് പനിക്ക് മരുന്ന് കണ്ടുപിടnkey Pox: 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി; മുന്നറിയിപ്പുമായി ഡബ്ലുഎച്ച്ഒ* 




ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി (monkeypox) സ്ഥിരീകരിച്ചുവെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന. സംശയാസ്പദമായ 50 കേസുകള്‍ കൂടിയുണ്ടെന്നും ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും അണുബാധ സ്ഥിരീകരിച്ചുവെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു.

 പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയില്‍ (Central Africa) മാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും (Europe) വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഈ രോഗം ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം