Posts

കണ്ണൂർ :സ്വകാര്യ ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു.

Image
 സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു  തലശേരി :തലശേരിയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരനാണ് ക്രൂര മർദ്ദനമേറ്റത്. ടെമ്പിൾഗേറ്റിലെ വിമുക്ത ഭടൻ പ്രദീപ് കുമാറിനാണ് മർദ്ദനമേറ്റത്. ആശുപത്രിയിലെത്തിയ കാർ ഡ്രൈവറോട്, രോഗിയുമായി പുറത്തേക്ക് പോകുന്ന ഓട്ടോറിക്ഷക്കായി സൈഡ് നൽകാൻ കാർ അല്പം പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്. മഴയെത്തുടർന്ന് ആശുപത്രി പരിസരത്ത് ബ്ലോക്ക് ഉണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്.പ്രദീപിന്റെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. മുഖത്തും ഗുരുതരമായി പരിക്കേറ്റു. പ്രദീപിനെ തലശേരി ടെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടവത്തൂർ സ്വദേശിയായ നൗഫലിനെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു

അരോളി ഗവ ഹയർ സെക്കണ്ടറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു.

Image
  അരോളി ഗവ ഹയർ സെക്കണ്ടറി സ്കൂൾവിജയോത്സവം. പാപ്പിനിശ്ശേരി: അരോളി ഗവ.ഹയർസെക്കൻ്ററി സ്കൂളിന് 100% വിജയം സമ്മാനിച്ച വിദ്യാർത്ഥികളേയും എൽ.എസ്.എസ്,യു.എസ്.എസ്,എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ പ്രതിഭകളേയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ചു വിജയോത്സവം അഴീക്കോട് എം.എൽ.എ.കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.സുശീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ടി.അജയൻ,മദർ പി.ടി.എ.പ്രസിഡണ്ട് കെ.വി.അരുണ,പ്രിൻസിപ്പാൾ ടി.കെ.പ്രവീൺ,വിഷൻ ട്വൻ്റി ട്വൻ്റടി കൺവീനർ കെ.സി.മഹേഷ്,വിഷൻ ട്വൻ്റി ട്വൻ്റി വൈസ് ചെയർമാൻ എൽ.വി.മുഹമ്മദ്,മുൻ പ്രിൻസിപ്പാൾ എ.വി.രഞ്ജിത്ത് കുമാർ,എം.വി.ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മിസ്ട്രസ് റിമ.പി.പി.സ്വാഗതവും സ്റ്റാഫ്സെക്രട്ടറി മനോജ് എം നന്ദിയും പറഞ്ഞു.വിജയികൾക്കുള്ള ഉപഹാരങ്ങൾ കെ.വി.സുമേഷ് എം.എൽ.എ വിതരണം ചെയ്തു

മാഹി ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു

Image
  മാഹി ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ശിവപ്രസാദാണ് (43) മരണപ്പെട്ടത്. ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ശിവപ്രസാദിന്റെ ഭാര്യ ദേവിശ്രീക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. പിന്‍ സീറ്റിലായിരുന്ന മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാസർകോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽ നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്ന ലോറി സിഗ്നൽ ലഭിക്കാനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചത്‌. ഇടിയുടെ ആഘാതത്തിൽ ലോറി അൽപ്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. പരിക്കേറ്റ ഭാര്യയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവപ്രസാദിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

കണ്ണൂർ : ജുബൈലിലെ നവോദയ നേതാവായിരുന്ന പ്രേംരാജ് നിര്യാതനായി.

Image
  ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളില്‍ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടില്‍ നിര്യാതനായി. മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലില്‍ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈല്‍ വെല്‍ഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്ബനിയില്‍ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് കാലം വരെ കുടുംബസമേതം ജുബൈലില്‍ മലയാളികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.  ഇന്ത്യൻ സ്കൂള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും പൊതു, സാംസ്‌കാരിക വേദികളില്‍ എല്ലാവർക്കും സുപരിചിതനുമായിരുന്ന പ്രേംരാജിന്റെ വിയോഗം ജുബൈല്‍ നിവാസികളെ ഏറെ സങ്കടത്തിലാഴ്ത്തി. കണ്ണൂർ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ 'മാണിക്കര' വീട്ടില്‍ ആണ് ഇപ്പോള്‍ താമസം. ഭാര്യ ടീന. മകള്‍ പ്രിന്ന, മകൻ പ്രസിൻ ജുബൈലില്‍ ബിസിനസ് ചെയ്യുന്നു. മരുമകള്‍ വിബിഷ. പ്രേംരാജിന്റെ വിയോഗത്തില്‍ ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാര...

പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു

Image
  കാസർഗോഡ്: കാഞ്ഞങ്ങാട് പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. അരയിൽ കാർത്തിക പുഴയിലാണ് അപകടം. സിനാൻ ഉൾപ്പെടെ മൂന്ന് പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയിൽ അകപ്പെട്ടതാണ് അപകടകാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി

കൊളച്ചേരി : നൂഞ്ഞേരി സ്വദേശി ഷാർജയിൽ നിര്യാതനായി.

Image
  കണ്ണാടിപ്പറമ്പ: നൂഞ്ഞേരി സ്വദേശി ഖാലിദ്. പി.പി. (58) ഷാർജയിൽ നിര്യാതനായി ഭാര്യ:സി.എം. നസീറ മക്കൾ: ജംഷീറ, ജസീല (വിദ്യാർത്ഥി),ജാസിറ (വിദ്യാർത്ഥി) ജാമാതാവ്: ഷഹറാസ്. സഹോദരങ്ങൾ:അബ്‌ദുൽ മജീദ്, അബ്ദു‌ൽ നാസർ

കോട്ടയത്ത് അതിതീവ്ര മഴ; ഉരുള്‍പൊട്ടല്‍, വന്‍ കൃഷിനാശം നിരവധി പേരെ മാറ്റി താമസിപ്പിച്ചു. ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം; തകർന്നത് ഏഴ് വീടുകൾ

Image
കോട്ടയം: കോട്ടയത്ത് പെയ്തിറങ്ങിയ കനത്ത മഴയിൽ വലിയ നാശം. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ ഏഴ് വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്. കൊച്ചിയിലും മഴ ശക്തമാണ്. കളമശ്ശേരിയിൽ ഏകദേശം 400 ഓളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറി. നിലവിൽ രണ്ട് ദുരിതാശ്വാസക...