ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ





 പയ്യന്നൂർ: ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോറോം മുത്തത്തി ഹൈസ്കൂളിന് സമീപത്തെ ഇന്ദിരാ നിവാസിലെ മിലിട്ടറിയിൽ ജോലി ചെയ്യുന്ന കാട്ടൂർ കൊട്ടാരത്തിൽ അനുരാജിൻ്റെ ഭാര്യ കെ.വി.നീന (30)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാതമംഗലം പാണപ്പുഴയിലെ ദാമോദരൻ – കമല ദമ്പതികളുടെ മകളാണ്.


വിദ്യാർത്ഥികളായ അൻവിത (9), ആവനിക (4) എന്നിവർ മക്കളാണ്. സഹോദരൻ. നിതേഷ് (എയർ ഫോഴ്സ്). കാശ്മീരിൽ മിലിട്ടറിയിൽ ജോലി ചെയ്യുന്ന ഭർത്താവ് അനുരാജ് 15ദിവസം മുമ്പാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. യുവതിയുടെ മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി നടത്തി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.