ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്റർ കാരുണ്യത്തിന്റെ വടവൃക്ഷം -സജീവ് ജോസഫ് എംഎൽഎ






തളിപ്പറമ്പിലെ നിർധനരായ രോഗികൾക്ക് മരുന്നും ഭക്ഷ്യകിറ്റുകളും നിരന്തരമായി വിതരണം ചെയ്യുന്ന ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്റർ അതിന്റെ പ്രവർത്തനം പരിസര പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക വഴി കാരുണ്യത്തിന്റെ തണലേകുന്ന വടവൃക്ഷമായി ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്റർ മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രതിമാസ മരുന്ന് വിതരണവും വിഷു -റംസാൻ കിറ്റ് വിതരണവും തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ വി ടി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു കെ വി മഹേഷ്‌, എം എൻ പൂമംഗലം മാവില പത്മനാഭൻ പ്രജീഷ് കൃഷ്ണൻ, സി സി ശ്രീധരൻ,രജനി രാമാനന്ത്, സുനീർ ഞാറ്റുവായൽ, നൗഷാദ് ബ്ളാത്തൂർ തുടങ്ങിയവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ ഉന്നത വിജയം നേടിയ ദേവിക, അശ്വതി രമേശൻ, ഹരിത രാജൻ, രഹില യാക്കൂബ്, അജിത രാജേന്ദ്രൻ, അശ്വിൻ സുമേഷ്, അഭിലാഷ് കെ, ഗാദ രാജേഷ്, അപ്സര കെ എന്നിവരെ ചടങ്ങിൽ വച്ചു ആദരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.