പ്രഷർകുക്കർ പൊട്ടിതെറിച്ച് യുവാവ് മരിച്ചു.




കട്ടപ്പനയിലെ ഷിബുവാണ് മരിച്ചത്.

വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു.

ഗുരുതരമായിപരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

കട്ടപ്പനയിൽ മലഞ്ചരക്ക് ബിസിനസ് നടത്തുകയായിരുന്നു ഷിബു.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബു ആയിരുന്നു നോക്കിയിരുന്നത്. പതിവു പോലെ ഇന്നു രാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ ഭാര്യയും ഷിബുവിന്റെ പിതാവും പ്രദേശവാസികളുടെ സഹായത്തോടെ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലക്ക് കാര്യമായി പരിക്കേറ്റതിനാൽ രക്തം കട്ട പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.