അയല്‍വാസികളായ യുവാക്കള്‍ തൂങ്ങിമരിച്ച നിലയിൽ
നന്മണ്ട: അയല്‍വാസികളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ് (27), മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറക് പുരയിലുമാണ് മരിച്ചനിലയില്‍ കണ്ടത്.
വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തുനിന്ന് വീട്ടിലെത്തിയതായിരുന്നു അഭിനന്ദ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍നിന്ന് ഞായറാഴ്ച രാത്രി വൈകീട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങള്‍ ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രാജന്റെയും പുഷ്പയുടേയും മകനായ അഭിനന്ദ് വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. സഹോദരി: പരേതയായ അഭിനയ. കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടേയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറും ബി.എം.എസ് നന്മണ്ട പഞ്ചായത്ത് ജോ. സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗവുമാണ്. സഹോദരി: വിന്ധ്യ (തത്തമ്ബത്ത്).
Comments
Post a Comment