കുറുമാത്തൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; വി.രമ്യ എൽ.ഡി.എഫ്. സ്ഥാനാർഥി,ബേബി യു.ഡി.എഫ്. സ്ഥാനാർഥി






തളിപ്പറമ്പ് : കുറുമാത്തൂർ പഞ്ചായത്ത് പുല്ലാഞ്ഞിയോട് വാർഡിൽ മെയ് 17 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വി . രമ്യ എൽ.ഡി.എഫ് സ്ഥാനാർത്ഥി യായി മൽസരിക്കുമെന്ന് സി . പി.എം നേതാക്കൾ വാർത്താസനമ്മേളനത്തിൽ അറിയിച്ചു . നില വിലുണ്ടായിരുന്ന മെമ്പർ പി.പി. ഷൈനി ആരോഗ്യവകുപ്പിൽ ലഭിച്ചതിനെത്തു ടർന്നാണ് അംഗത്വം രാജിവച്ചത് . ഇതേത്തുടർന്നാണ് ഉപതിരഞെടുപ്പ് വേണ്ടി വന്നത് .കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 408 വോട്ടിന് എൽ .ഡി.എഫ് വിജയിച്ച വാർഡാണിത് . ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് വാർഡിലെ ജനങ്ങളെന്നും നേതാക്കൾ പറഞ്ഞു .

പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗവും പുല്ലാഞ്ഞിയോട് വാർഡ് സെക്രട്ടറിയുമാണ്. കെ.കൃഷ്ണൻ, പി.കെ.കുഞ്ഞിരാമൻ, കെ.വി.ബാലകൃഷ്ണൻ, ഐ.വി.മോഹനൻ, പാച്ചേനി രാജീവൻ എന്നിവർ പങ്കെടുത്തു.


ബേബി യു.ഡി.എഫ്. സ്ഥാനാർഥി


കുറുമാത്തൂർ: പുല്ലാഞ്ഞിയോട് ഏഴാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മൂലയിൽ ബേബി മത്സരിക്കും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റാണ്. തളിപ്പറമ്പ് ബ്ലോക്ക് ജനശ്രീ സെക്രട്ടറിയുമാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.