Posts

Image
144 കുപ്പി മാഹി മദ്യം പിടികൂടി കണ്ണൂർ: മാഹിയിൽ നിന്നു മദ്യംകടത്തുകയായിരുന്ന സംഘം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഓട്ടോ നിർത്താതെ പോയി പോലീസ് പിൻതുടരുന്നത് കണ്ട് മദ്യ കടത്തുകാർ മദ്യ ശേഖരവും ഓട്ടോയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.30 മണിയോടെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന റോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്. സിറ്റി സ്റ്റേഷൻ എസ്.ഐ.എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ. ആൽബി ,എസ് ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഗേഷ് ,രാജേഷ്, സ്നേഹേഷ്, സജിത്ത്, , ഡ്രൈവർബൈജു എന്നിവരടങ്ങിയ സംഘമാണ് മദ്യ ശേഖരം പിടികൂടിയത്. എട്ട്കെയ്സുകളിലായി സൂക്ഷിച്ച അര ലിറ്ററിൻ്റെ 144 കുപ്പി മാഹി മദ്യ ശേഖരമാണ് പോലീസ് പിടികൂടിയത്. കെ.എൽ.58.എഫ്.2785 നമ്പർഓട്ടോയും മദ്യവും പോലീസ് കസ്റ്റഡിയിലെടുത്തു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Image
 യു ഡബ്ല്യൂ ഇ സി പ്രതിഷേധ ധർണ്ണയും ഐക്യദാർഢ്യ സദസും ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു കണ്ണുർ: അണ്‍ ഓർഗനൈസ്ഡ് വർക്കേഴ്സ് & എംപ്ലോയീസ് കോൺഗ്രസ് (യു ഡബ്ല്യൂ ഇ സി ) കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അതിരൂകഷമായ വിലകയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ പ്രതിഷേധ ധര്‍ണ്ണയും , രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യവും നടത്തി.. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണയും ഐക്യദാർഢ്യ സദസും ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു , യുഡബ്ല്യൂഇസി ജില്ലാ പ്രസിഡന്‍റ് നൗഷാദ് ബ്ലാത്തുര്‍ അധ്യക്ഷത വഹിച്ചു. രാജ്യം ഭരിക്കുന്ന സർക്കാർ പാവപ്പെട്ടവരെയും തൊഴിലാളികളെയും, കർഷകരെയും അവഗണിച്ചുകൊണ്ട് കുത്തക മുതലാളിമാർക്ക് വേണ്ടി രാജ്യത്തിന്റെ പൊതുമുതൽ കൊള്ളയടിക്കാൻ കൂട്ടു നിൽക്കുകയാണെന്ന് യു ഡബ്ല്യുസി കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ. മായൻ മുഖ്യപ്രഭാഷണം നടത്തി , കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി ഇന്ദിര , യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്ര...
Image
 പരിയാരം സ്വദേശി ജോമോൻ ജോസഫിലൂടെ ഇനി നാല് പേർ ജീവിക്കും: അവയവദാനം ചെയ്തു വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പരിയാരം സ്വദേശി ജോമോൻ ജോസഫിലൂടെ(24 ) നാലുപേർ ഇനി ജീവിക്കും. തളിപ്പറമ്പിൽ വെച്ച് ജോമോനും സുഹൃത്തും സഞ്ചരിച്ച കാറിനു അപകടം സംഭവിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂർ ശ്രീചന്ദ്‌ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.ജോമോനെ ഇന്നലെ രാത്രിയോട് കൂടി മസ്തിഷ്കമരണം സ്ഥിതീകരിച്ചതിനെ തുടർന്ന് ശ്രീചന്ദ്‌ ആശുപത്രി അധികൃതർ അവയവ ദാനത്തിനുള്ള സാധ്യത ജോമോന്റെ ബന്ധുക്കളെ അറിയിക്കുക ആയിരുന്നു. മരണശേഷവും നാല് പേരിലൂടെ ജീവിക്കുന്നതിന്റെ നന്മ തിരിച്ചറിഞ്ഞാണ് ജോമോന്റെ പിതാവ് ആന്റണിയും,മാതാവ് ജോയ്‌സി ആന്റണിയും ബന്ധുക്കളും അവയവദാനത്തിന് സമ്മതം അറിയിച്ചത്.ഇതേത്തുടർന്ന് ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെടുകയും ,എത്രയും വേഗം നടപടികൾ സ്വീകരിക്കുകയുമായിരുന്നു.മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിൽ കരള്‍,രണ്ട് വൃക്കകള്‍, ഹൃദയം എന്നിവയാണ് ദാനം ചെയ്തത്.

നിര്യാതനായി

Image
 അഴീക്കോട് പുന്നക്കപ്പാറ ക്കൊളപ്രത്ത് ചന്ദ്രൻ (78 )  നിര്യാതനായി ഭാര്യ നളിനി കെ (നാണിക്കുട്ടി ), മക്കൾ സിജി  (എച്ച്ഡിഎഫ്സി ), സജു  , സാജൻ. സഹോദരങ്ങൾ പദ്മിനി, രാജൻ, ലളിത, സുരേന്ദ്രൻ (വിശ്വകർമ്മ മെറ്റൽ വർക്സ് അഴീക്കോട്‌ ), രവീന്ദ്രൻ (ഗൾഫ് ), റീജ (ടീച്ചർ - ഭാരതീയ വിദ്യാഭവൻ കക്കാട് ) സംസ്കാരം വൈകുന്നേരം 3 മണിക്ക് മീൻകുന്ന് കൊഴക്കീൽ സമുദായ ശ്മശാനത്തിൽ.
Image
 കണ്ണൂരിലെ തെയ്യം കലാകാരൻ നൽകിയ ആശംസ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിൽ തെയ്യം കലാകാരൻ നൽകിയ ആശംസ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ട്വീറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചു.കണ്ണൂരിലെ പ്രമുഖ തെയ്യം കലാകാരനായ വിനോദ് പണിക്കരുടെ വിഡിയോയാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്ക് വെച്ചത് . “എക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നതിൽ തെയ്യത്തിൻ്റെ പ്രാധാന്യം അദ്ദേഹം ട്വീറ്റിൽ കൂടി വ്യക്തമാക്കി . വടക്കെ മലബാറുകാരുടെ പ്രധാന അനുഷ്ഠാന ആചാരമായ തെയ്യത്തിന് ദേശിയ തലത്തിൽ ശ്രദ്ധ കിട്ടുന്ന കാര്യമാണ്.നിരവധി തെയ്യങ്ങളെ തിരുമുറ്റത്ത് എത്തിച്ച വിനോദ് പണിക്കർ കണ്ണൂർ എടചൊവ്വ സ്വദേശിയാണ്. ജിത്തു കൃഷ്ണയാണ് വിഡിയോ പകർത്തിയത്.
Image
 നാറാത്ത് ശ്രീ പുതിയ ഭഗവതി കാവിന് സമീപത്തെ അനന്തൻ  കോത്തില നിര്യാതനായി  നാറാത്ത് ശ്രീ പുതിയ ഭഗവതി കാവിന് സമീപത്തെ അനന്തൻ കോത്തില (94)നിര്യാതനായി, സംസ്കാരം രാവിലെ 10ന് പയ്യാമ്പലം, ഭാര്യ പരേതയായ കമലാക്ഷി, മക്കൾ ഗോപിനാഥൻ, ഗീത, രാജേഷ് മരുമക്കൾ ശ്രീജ, പ്രജിന പരേതനായ മോഹനൻ

നിര്യാതനായി

Image
 ബക്കളം പുന്നക്കുളങ്ങരയിലെ മഞ്ചക്കണ്ടി മോഹനൻ 68 അന്തരിച്ചു. ബക്കളം പുന്നക്കുളങ്ങരയിലെ മഞ്ചക്കണ്ടി മോഹനൻ 68 അന്തരിച്ചു. ഭാര്യ നന്ദിനി മക്കൾ മനേഷ് , .നിമേഷ്. ഷൈനി , മരുമക്കൾ: പ്രീമ, ശരണ്യ ,രാജേഷ് സഹോദരങ്ങൾ . സുരേഷ് ,പ്രസന്ന,ഉഷ,ലത,പരേതരായ ശശി , സജീവൻ സംസ്ക്കാരം ബുധൻ രാവിലെ 11.30 കുറുക്കൻ ചാൽ ശ്മശാനത്തിൽ