മയ്യിൽ : സൗജന്യ വയറിംഗ് നടത്തി KEWSA മയ്യിൽ യൂണിറ്റ്
മയ്യിൽ : സൗജന്യ വയറിംഗ് നടത്തി കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ മയ്യിൽ യൂണിറ്റ്.
നിർധന കുടുംബങ്ങൾക്ക് 'ഇത്തിരി സഹായം ഒത്തിരി വെളിച്ചം' സൗജന്യ വയറിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിച്ചിറയിലെ സിന്ധുവിന്റെ വീടിന്റെ വയറിംഗ് ജോലിയാണ് പൂർത്തികരിച്ചത്.
സോജു, വിജേഷ് എ, വിജേഷ് യു, സുധാകരൻ, രതീഷ്, ഗണേഷ്, സുഭാഷ്, ഷിബു എന്നിവർ ചേർന്നാണ് വയറിംഗ് ജോലികൾ ചെയ്തത്.
Comments
Post a Comment