തളിപ്പറമ്പിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട; 48 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിൽ.

 


തളിപ്പറമ്പ്: 

തളിപ്പറമ്പ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസു൦ സംഘവും തളിപ്പറമ്പ് ടൗണിലുള്ള ലോഡ്ജിൽ നടത്തിയ റെയിഡിലാണ് 48 ഗ്രാം 

എം ഡി എം എ യുമായി 3 പേർ പിടിയിലായത്. 


കണ്ണൂർ പുതിയങ്ങാടി സ്വദേശി ഷുഹൈൽ ( 36), മലപ്പുറം എടപ്പാൾ സ്വദേശികളായ മുബ്സീർ ( 25) , രാജേഷ് ( 36) എന്നിവരാണ് പിടിയിലായത് .


ഇവർ ലോഡ്ജിൽ മുറിയെടുത്ത് ചെറിയ പേക്കറ്റുകളിലാക്കി മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുകയാണ് പതിവ് .


ഇവരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന ഗ്ലാസ്‌ ട്യൂബുകൾ ,

പണം എന്നിവ കണ്ടെടുത്തു.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌ .


അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം ,


അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി പി മനോഹരൻ,


പ്രിവൻ്റീവ് ഓഫീസർ 

കെ വി നികേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം വി ശ്യാംരാജ്, എം കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം പ്രകാശൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു .


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.