കൊളച്ചേരി ഗ്രാമപഞ്ചായത്ത് കപ്പണപ്പറമ്പ് അംഗൻവാടിയുടെ ശിലാസ്ഥാപനം നടന്നു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്‌ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് കപ്പണപ്പറമ്പ് അംഗൻവാടിയുടെ ശിലാസ്ഥാപനം നടന്നു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്‌ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്‌മ അദ്ധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ ജ്യോതിഷ് ബാബു കെ.ആർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഇ.കെ അബ്‌ദുൽ ഖാദർ ഹാജി, അബ്‌ദുല്ല ഹാജി പച്ചപ്പുറം, അബ്ദു റഷീദ് ഒ.കെ, യുസുഫ് കെ.വി എന്നിവരെ ആദരിച്ചു.
ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അസ്‌മ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർമാരായ വത്സൻ മാസ്റ്റർ, നാരായണൻ കെ.പി, അജിത ഇ.കെ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ സി വിസമീറ സ്വാഗതം പറഞ്ഞു
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഭയൻ.ബി നന്ദി പറഞ്ഞു.
Comments
Post a Comment