റാഗിങ്ങിനെ തുടർന്ന് വിദ്യാർഥിയുടെ മരണം: സ്‌കൂളിന്റെ വാദങ്ങൾ തള്ളി കുടുംബം.





തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ മാതാവ് റജ്ന യുടെ പരാതിയിൽ പൊലീസ് വിശദ അന്വേഷണം ആരം ഭിച്ചു. തൃക്കാക്കര എ.സി.പി പി.വി. ബേബി ഹിൽപാല സ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടി മരിച്ച ത് 15നാണ്. മറ്റ് വിവരങ്ങൾ കിട്ടിയതുകൊണ്ട് വിശദ അ ന്വേഷണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.


തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസ് ഫ്ലാറ്റിൽ താമസി ക്കുന്ന സലീം -റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹ മ്മദ് (15) ഫ്ലാറ്റിൻ്റെ 26-ം നിലയിൽനിന്നാണ് ചാടി മരിച്ച ത്. സ്‌കൂളിൽ മിഹിർ ക്രൂരമായ റാഗിങ്ങിന് ഇരയായെ ന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ര ക്ഷിതാക്കളുടെ പരാതി. സ്‌കൂളിനെതിരെ അന്വേഷണ മാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാ ശ കമീഷനും നൽകിയ പരാതിയിൽ സഹപാഠികൾ മി ഹിറിനെ വാഷ്റൂമിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റിൽ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കി ക്കുകയും ചെയ്തതതായി പറയുന്നുണ്ട്. നിറത്തിൻ്റെ പേ രിലും അധിക്ഷേപം നേരിടേണ്ടിവന്നു. സുഹൃത്തുക്കളു മായി നടത്തിയ സംഭാഷണത്തിൽനിന്നും സമൂഹ മാധ്യ മങ്ങളിലെ ചാറ്റുകളിൽനിന്നും കഠിനമായ ശാരീരിക, മാ നസിക പീഡനങ്ങൾക്ക് വിധേയനായി എന്ന് വ്യക്തമാകി


അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂളിൽ അത്തരം സംഭവം നടന്നതായി അറിവില്ലെന്ന മാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്‌കൂളിന്റെ സ ൽപേര് കളയാൻ ആസൂത്രിത ശ്രമമാണെന്ന് സംശയമു ണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് മിഹിറിൻ്റെ അമ്മാവൻ ഷെ രീഫ് പറഞ്ഞു. അപകടത്തിനു ശേഷം കിട്ടിയ ചാറ്റിങ് ഉ ൾപ്പെടെ വിവരങ്ങളെല്ലാം സ്‌കൂൾ അധികൃതർക്ക് കൈ മാറിയിരുന്നു. വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടു ണ്ടെന്ന് മാത്രമാണ് സ്‌കൂൾ അധികൃതർ പറഞ്ഞതെ ന്നും ഷെരീഫ് കൂട്ടിച്ചേർത്തു.


സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വ ത്തിൽ ശനിയാഴ്ച‌ രാവിലെ സ്‌കൂളിലേക്ക് മാർച്ച് നട ത്തും. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കുടുംബത്തിന് നീതി ഉറപ്പുവരു ത്തുന്ന നടപടി സ്വീകരിക്കുമെന്നും സമിതി വൈസ് ചെ യർമാൻ അഡ്വ. കെ.എസ്. അരുൺകുമാർ അറിയിച്ചു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.