കണ്ണൂർ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി യുവാവ് മരണപ്പെട്ടു.
ചെറുപുഴ:കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി നിർമ്മാണ തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെയും പരേതയായ റോസമ്മയുടെയും മകൻ ജോബി ചാക്കോ (43)യാണ് മരിച്ചത്. ചെറുപുഴ രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം. ബന്ധുവായകുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി. ഇന്നലെ രാത്രി 8 മണിക്ക് വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പെടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. ഉടൻ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. സിനി. മക്കൾ: ആൽവിൻ, പൊന്നു, അന്ന. സഹോദരങ്ങൾ: അമ്പിളി, ബിന്ദു. ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.
Comments
Post a Comment