കമ്പിൽ: എസ് വൈ എസ് സോൺ കൗൺസിൽ നാളെ
കമ്പിൽ. ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ ഇന്ന് വൈകുന്നേരം 6 :30 മണിക്ക് പള്ളിപ്പറമ്പ് മർകസുൽ ഇർശാദിയ്യയിൽ നടക്കും. സോൺ പ്രസിഡന്റ് നസീർ സഅദി കയ്യങ്കോടിന്റെ അധ്യക്ഷതയിൽ ജില്ലാ ദഅവ പ്രസിഡണ്ട് ശറഫുദ്ദീൻ അമാനി മണ്ണൂർ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സാമൂഹിക നിർമ്മാണം ജില്ലാ സാംസ്കാരികം സെക്രട്ടറി പി സി മഹ്മൂദ് മാസ്റ്ററും , നമ്മുടെ പ്രബോധനം സോൺ കൺട്രോളർ ശറഫുദ്ദീൻ അമാനിയും അവതരിപ്പിക്കും. കൗൺസിൽ നടപടികൾക്ക് ജില്ലാ ഓർഗനൈസേഷൻ സെക്രട്ടറി റശീദ് കെ മാണിയൂർ നേതൃത്വം നൽകും. പ്രവർത്തന റിപ്പോർട്ട് ജുബൈർ മാസ്റ്ററും സാമ്പത്തിക റിപ്പോർട്ട് മിദ് ലാജ് സഖാഫിയും അവതരിപ്പിക്കും. ജില്ലാ സാമൂഹികം സെക്രട്ടറി അംജദ് മാസ്റ്റർ പാലത്തുങ്കര ചർച്ചക്ക് നേതൃത്വം നൽകും. ഇബ് റാഹീം മാസ്റ്റർ പാമ്പുരുത്തി. ഇഖ്ബാൽ ബാഖവി വേശാല, മുഹമ്മദ് സാലിം പാമ്പുരുത്തി, അബ്ദുൽ ഖാദർ ജൗഹരി, മുനീർ സഖാഫി, മുഈനുദ്ദീൻ സഖാഫി, അബ്ദുൽ അസീസ് മാസ്റ്റർ, ഉമർ സഖാഫി, അശ് റഫ് ചേലേരി, ഉവൈസ് ആർ, നൗശാദ് മൗലവി തരിയേരി പ്രസംഗിക്കും.
Comments
Post a Comment