കരിമ്പം : ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം നടത്തണം -കെ.ജി.ഒ.യു.
തളിപ്പറമ്പ്: കുടിയാന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് കരിമ്പം ഒറ്റപ്പാല നഗറിലെ കെ.പി. ഉഷാകുമാരി ജീവനൊടുക്കിയ സംഭവത്തിൽ
സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് കെ.പി. ഗിരീഷ് കുമാർ, ജില്ല സെക്രട്ടറി പ്രഫ. അനീസ് മുഹമ്മദ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടിയെടുക്കണം.
ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ എൻ.എച്ച്.എം ഫണ്ട് വിനിയോഗിച്ചതിലെ ക്രമക്കേട് സംബന്ധിച്ച ഉഷാകുമാരിയുടെ പരാതിയും വിരമിക്കാൻ ചുരുങ്ങിയ ദിവസങ്ങളും ബാക്കിനിൽക്കെ സ്ഥലം മാറ്റിയതും സർവീസിൽ നിന്ന് വി.ആർ.എസ് നൽകി വിരമിക്കാനുള്ള അപേക്ഷയിൽ കാലതാമസം വരുത്താൻ ഇടയാക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇവർ ആത്മഹത്യ ചെയ്യാൻ കാരണം മേൽ ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Comments
Post a Comment